---
title: "#oman | ഒമാനിൽ മ​ല​മു​ക​ളി​ൽ​നി​ന്ന് വീ​ണ്​ കു​ട്ടി​ക്ക്​ പ​രി​ക്ക്​"
english_title: "#oman #Boy #injured #after #falling #mountains #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/143273/oman-boy-injured-after-falling-mountains-oman"
published_at: "2023-09-02T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f30a4370b93_oman.jpg"
keywords: []
---

# #oman | ഒമാനിൽ മ​ല​മു​ക​ളി​ൽ​നി​ന്ന് വീ​ണ്​ കു​ട്ടി​ക്ക്​ പ​രി​ക്ക്​

> **Lead Summary:** **മ​സ്ക​ത്ത് ​: **തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​​റേ​റ്റി​ലെ മ​ല​മു​ക​ളി​ൽ​നി​ന്ന്​ കാ​ൽ​വ​ഴു​തി വീ​ണ്​ പ​രി​​ക്കേ​റ്റ കു​ട്ടി​യെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.​ഒ.​പി)​ ഹെ​ലി​കോ​പ്ട​റി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

## Article Content

**മ​സ്ക​ത്ത് ​: **തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​​റേ​റ്റി​ലെ മ​ല​മു​ക​ളി​ൽ​നി​ന്ന്​ കാ​ൽ​വ​ഴു​തി വീ​ണ്​ പ​രി​​ക്കേ​റ്റ കു​ട്ടി​യെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.​ഒ.​പി)​ ഹെ​ലി​കോ​പ്ട​റി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

വാ​ദി ബ​നി ഔ​ഫ് മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. അ​ൽ റു​സ്താ​ഖ് ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ്​ ചി​കി​ത്സ​ക്കാ​യി എ​ത്തി​ച്ച​ത്.

ക​ന​ത്ത മ​ഴ​കാ​ര​ണം പ്ര​ദേ​ശ​ത്ത്​ വാ​ദി​ക​ളും മ​റ്റും ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്.

ഇ​തു​മൂ​ലം റോ​ഡു​മാ​ർ​ഗ​മു​ള്ള ഗ​താ​ഗ​തം പ്ര​യാ​സ​ത്തി​ലാ​യ​തി​നാ​ലാ​ണ്​ കു​ട്ടി​യെ എ​യ​ർ​ലി​ഫ്റ്റ്​ ചെ​യ്ത്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/143273/oman-boy-injured-after-falling-mountains-oman)