---
title: "#death | സൗദിയിൽ  മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു"
english_title: "#former #expatriate #Saudi #passedaway"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/143359/former-expatriate-saudi-passedaway"
published_at: "2023-09-02T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f3594d9d508_death.jpg"
keywords: []
---

# #death | സൗദിയിൽ  മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

> **Lead Summary:** **യാംബു:** മുൻ പ്രവാസിയും മലപ്പുറം ചെറുകുളമ്പ് സ്വദേശിയുമായ വെട്ടുകാട്ട് കുണ്ടിൽ കുഞ്ഞിമൊയ്‌ദീൻ നാട്ടിൽ അന്തരിച്ചു.

## Article Content

**യാംബു:** മുൻ പ്രവാസിയും മലപ്പുറം ചെറുകുളമ്പ് സ്വദേശിയുമായ വെട്ടുകാട്ട് കുണ്ടിൽ കുഞ്ഞിമൊയ്‌ദീൻ നാട്ടിൽ അന്തരിച്ചു.

സൗദി യാംബു ടൗൺ അബൂബക്കർ മസ്‌ജിദിന് എതിർവശമുള്ള 'സലൂൻ മിഹാലിഫി' ൽ നാലു വർഷത്തോളം ജോലി ചെയ്‌തിരുന്ന മൊയ്‌ദീൻ 2011ൽ പ്രവാസം മതിയാക്കി മടങ്ങിയിരുന്നു.

ചട്ടിപ്പറമ്പിൽ സഹോദരൻ ഹംസയോടൊപ്പം സലൂൺ നടത്തുകയായിരുന്നു. ദേഹാസ്വാസ്ഥ്യംമൂലം ആശുപത്രിയിൽ ചികിത്സ തുടരുന്നതിനിടയിലാണ് വെള്ളിയാഴ്ച രാത്രി മരിച്ചത്.

പിതാവ്: പരേതനായ വെട്ടുകാട്ട് കുണ്ടിൽ ഒസ്സാൻ ബാപ്പു. മാതാവ്: പരേതയായ നഫീസ. ഭാര്യ: റദീന. മക്കൾ: ഫാസിൽ, ഫായിദ. സാഹോദരങ്ങൾ: ഹംസ, അബ്ദുൽ അസീസ്, പരേതനായ അലവി, കദിയ്യകുട്ടി, സൈനബ, പരേതയായ പാത്തുമ്മ. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/143359/former-expatriate-saudi-passedaway)