---
title: "#death | വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും യാ​ത്ര​ക്കാ​ര​ന്റെ മ​ര​ണം "
english_title: "#death #passenger #airport #kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/143415/death-passenger-airport-kuwait"
published_at: "2023-09-03T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f3fe347e206_bodyhand.jpg"
keywords: []
---

# #death | വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും യാ​ത്ര​ക്കാ​ര​ന്റെ മ​ര​ണം 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും യാ​ത്ര​ക്കാ​ര​ന്റെ മ​ര​ണം. നാ​ട്ടി​ലേ​ക്ക് പോ​കാ​നെ​ത്തി​യ ഇ​ന്ത്യ​ൻ പ്ര​വാ​സി ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണ​പ്പെ​ട്ടു.

## Article Content

**കു​വൈ​ത്ത് സി​റ്റി: **കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും യാ​ത്ര​ക്കാ​ര​ന്റെ മ​ര​ണം. നാ​ട്ടി​ലേ​ക്ക് പോ​കാ​നെ​ത്തി​യ ഇ​ന്ത്യ​ൻ പ്ര​വാ​സി ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണ​പ്പെ​ട്ടു.

ടെ​ർ​മി​ന​ൽ ഒ​ന്നി​ല്‍ ബോ​ർ​ഡി​ങ്ങി​ന് തൊ​ട്ടു​മു​മ്പാ​ണ് സം​ഭ​വം. അ​ധി​കാ​രി​ക​ൾ ഇ​ട​പെ​ട്ട് മൃ​ത​ദേ​ഹം ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്താ​ൻ മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കും.

ര​ണ്ടു​ദി​വ​സം മു​മ്പ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ര്‍മി​ന​ല്‍ നാ​ലി​ല്‍ എ​ത്തി​യ ബം​ഗ്ലാ​ദേ​ശി സ്വ​ദേ​ശി​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ബം​ഗ്ലാ​ദേ​ശി പ്ര​വാ​സി മ​രി​ച്ച് 24 മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ് മ​റ്റൊ​രു മ​ര​ണം.

ദി​വ​സ​ങ്ങ​ള്‍ക്ക് മു​മ്പ് സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങാ​നി​രു​ന്ന പാ​കി​സ്താ​ൻ യു​വ​തി​യും സ​മാ​ന​രീ​തി​യി​ല്‍ ടെ​ർ​മി​ന​ൽ ഒ​ന്നി​ല്‍ മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/143415/death-passenger-airport-kuwait)