---
title: "#death |   ബഹ്‌റൈനിലെ വാഹനാപകടം: അഞ്ചു മൃതദേഹങ്ങളും ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും"
english_title: "#Car #accident #Bahrain #five #bodies #brought #home #today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/143478/car-accident-bahrain-five-bodies-brought-home-today"
published_at: "2023-09-03T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f42c8410c9b_bahrain.jpg"
keywords: []
---

# #death |   ബഹ്‌റൈനിലെ വാഹനാപകടം: അഞ്ചു മൃതദേഹങ്ങളും ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

> **Lead Summary:** **മനാമ:** ആലിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച അൽ ഹിലാൽ ആശുപത്രി ജീവനക്കാരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.

## Article Content

**മനാമ:** ആലിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച അൽ ഹിലാൽ ആശുപത്രി ജീവനക്കാരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.

നാട്ടിൽ എത്തിക്കുവാനുള്ള നിയമപരമായ കാര്യങ്ങൾ പൂർത്തിയായതായി ബി.കെ.എസ്.എഫ് അറിയിച്ചു. ഇന്ന് വൈകുന്നേരത്തെ ഒമാൻ എയറിലാണ് നാട്ടിലെത്തിക്കുന്നത്.

ഇന്ന് ഉച്ചക്ക് 12 മണിക്ക് സൽമാനിയ മെഡിക്കൽ സെന്‍റർ മോർച്ചറിയിൽ മൃതദേഹങ്ങൾ കാണുവാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. ഇതിനായി 11.45നും 12.30നും ഇടയിൽ മോർച്ചറിയിൽ എത്തണം. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/143478/car-accident-bahrain-five-bodies-brought-home-today)