---
title: "#death | പ്രവാസി മലയാളി റിയാദിൽ മരിച്ചു "
english_title: "#Expatriate #Malayali #died #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/143579/expatriate-malayali-died-riyadh"
published_at: "2023-09-03T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f49d9ade39d_riyad.jpg"
keywords: []
---

# #death | പ്രവാസി മലയാളി റിയാദിൽ മരിച്ചു 

> **Lead Summary:** **റിയാദ്​:** അവധികഴിഞ്ഞ്​ നാട്ടിൽനിന്ന്​ റിയാദിലെത്തി രണ്ടാംദിനം മലയാളി നിര്യാതനായി. കൊല്ലം കടപ്പാക്കട ശാസ്ത്രി ജങ്ഷൻ പൂലച്ചിറ വയലിൽ വീട്ടിൽ സതീഷ് കുമാർ ആണ്​ റിയാദിലെ അൽഖലീജ് ഡിസ്​ട്രിക്​റ്റിലെ താമസസ്ഥലത്ത് മരിച്ചത്​.

## Article Content

**റിയാദ്​:** അവധികഴിഞ്ഞ്​ നാട്ടിൽനിന്ന്​ റിയാദിലെത്തി രണ്ടാംദിനം മലയാളി നിര്യാതനായി. കൊല്ലം കടപ്പാക്കട ശാസ്ത്രി ജങ്ഷൻ പൂലച്ചിറ വയലിൽ വീട്ടിൽ സതീഷ് കുമാർ ആണ്​ റിയാദിലെ അൽഖലീജ് ഡിസ്​ട്രിക്​റ്റിലെ താമസസ്ഥലത്ത് മരിച്ചത്​.

നാട്ടിൽ നിന്ന് വെള്ളിയാഴ്​ച രാത്രി 10 മണിക്കാണ്​ റിയാദി​ൽ​ തിരിച്ചെത്തിയത്​. 12 വർഷമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം ഹൗസ്​ ഡ്രൈവറായാണ്​ ജോലി ചെയ്​തിരുന്നത്​.

പിതാവ്: പരേതനായ കൃഷ്ണൻ കുട്ടി, മാതാവ്: കൃഷ്ണമ്മ, ഭാര്യ: ജനനി നിർമല, മക്കൾ: കാവ്യ, കൃഷ്ണ.

മൃതദേഹം നാട്ടിൽ അയക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ജനറൽ കൺവീനർ ഷറഫു പുളിക്കൽ, ജാഫർ വീമ്പൂർ, ഹനീഫ മുതുവല്ലൂർ എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/143579/expatriate-malayali-died-riyadh)