---
title: "#Saudi | സൗദി വനിത വോളിബാൾ ലീഗ് ടൂർണമെൻറിന് തുടക്കമായി"
english_title: "#Saudi #Saudi #women'svolleyballleague #tournament #started"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/143584/saudi-saudi-womensvolleyballleague-tournament-started"
published_at: "2023-09-03T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f4a47d4f76d_vollyball.jpg"
keywords: []
---

# #Saudi | സൗദി വനിത വോളിബാൾ ലീഗ് ടൂർണമെൻറിന് തുടക്കമായി

> **Lead Summary:** **ജിദ്ദ : ** സൗദി വോളിബാൾ ഫെഡറേഷന് കീഴിൽ നടക്കുന്ന അഖില സൗദി വനിത വോളിബാൾ ലീഗ് ടൂർണമെൻറിന് തുടക്കമായി. ജിദ്ദ കിങ് ഫൈസൽ സ്​റ്റേഡിയത്തിലെ ഗ്രീൻ ഹാൾ കോർട്ടിലാണ് മത്സരം.

## Article Content

**ജിദ്ദ : ** സൗദി വോളിബാൾ ഫെഡറേഷന് കീഴിൽ നടക്കുന്ന അഖില സൗദി വനിത വോളിബാൾ ലീഗ് ടൂർണമെൻറിന് തുടക്കമായി. ജിദ്ദ കിങ് ഫൈസൽ സ്​റ്റേഡിയത്തിലെ ഗ്രീൻ ഹാൾ കോർട്ടിലാണ് മത്സരം.

രാജ്യത്തെ എട്ടു പ്രമുഖ ടീമുകൾ അണിനിരക്കുന്ന മത്സരത്തി​െൻറ ആദ്യ റൗണ്ടിൽ എ ഗ്രൂപ്പിലെ സുൽഫി ക്ലബ്ബും അൽ നസ്ർ ക്ലബ്ബും വിജയികളായി. 28-26, 25-19, 25-18 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് അൽ അഹ്​ലി ക്ലബ്ബിനെയാണ് സുൽഫി പരാജയപ്പെടുത്തിയത്.

കളിയിലുടനീളം മികവ് പുലർത്തിയ അൽ നസ്ർ ക്ലബ്‌ 25-16, 25-9, 25-5 സ്കോറിനാണ് അൽ ഇൻഖാഅയെ തറ പറ്റിച്ചത്.

ബി ഗ്രൂപ്പ് മത്സരത്തിൽ അൽ ഇത്തിഹാദ് ഖാദിസിയ ദമ്മാമിനെ (3-0) തോൽപിച്ചു. തുടർന്ന് നടന്ന മത്സരത്തിൽ അൽ ഹിലാൽ ക്ലബ്ബ്‌ അൽ റിയാദിനോട് പൊരുതിത്തോറ്റു (സ്കോർ 25-15, 25-13, 20-25, 25-22).

സൗദി താരങ്ങൾക്ക് പുറമെ മൂന്ന് പ്രഫഷനൽ കളിക്കാരെയും താമസ വിസയുള്ള രണ്ട് കളിക്കാരെയും മത്സരിപ്പിക്കാൻ അനുമതിയുണ്ട്. വനിതകളുടെ കായികരംഗത്തെ മുന്നേറ്റത്തിന് വേണ്ടിയുള്ള ഭരണകൂടത്തി​െൻറ പ്രത്യേക താൽപര്യമാണ് സംഘാടനത്തിന് പിന്നിൽ.

10 ലക്ഷം റിയാൽ പ്രൈസ് മണിയും ട്രോഫികളുമാണ് സമ്മാനമായി നൽകുന്നത്. സെപ്റ്റംബർ 26 വരെ മത്സരങ്ങൾ നീണ്ടു നിൽക്കും. 20 മുതൽ സെമി ഫൈനൽ മത്സരങ്ങൾ റിയാദിൽ വെച്ചാണ് നടക്കുക.photo: സൗദി വോളിബാൾ ഫെഡറേഷൻ ലീഗ് മത്സരത്തിൽ ആദ്യ റൗണ്ടിൽ വിജയിച്ച സുൽഫി ക്ലബ്ബും അൽ നസ്ർ റിയാദും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/143584/saudi-saudi-womensvolleyballleague-tournament-started)