---
title: "#saudi | രാജ്യത്ത് നിയന്ത്രണമേർപ്പെടുത്തിയ ഗുളികളുമായി പിടിയിലായ മലയാളിക്ക് ശിക്ഷ വിധിച്ച് സൗദി കോടതി"
english_title: "#saudi #Saudicourt #sentenced #Malayali #caught #pills #controlled #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/143719/saudi-saudicourt-sentenced-malayali-caught-pills-controlled-country"
published_at: "2023-09-04T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f57f8458a4e_Untitled-1.jpg"
keywords: []
---

# #saudi | രാജ്യത്ത് നിയന്ത്രണമേർപ്പെടുത്തിയ ഗുളികളുമായി പിടിയിലായ മലയാളിക്ക് ശിക്ഷ വിധിച്ച് സൗദി കോടതി

> **Lead Summary:** **റിയാദ് : **സൗദിയിൽ വിതരണം ചെയ്യുന്നതിന് ആരോഗ്യമന്ത്രാലയം നിയന്ത്രണമേർപ്പെടുത്തിയ വേദനസംഹാരി ഗുളികകൾ മലയാളിയുടെ വാഹനത്തിൽ നിന്ന് പിടിച്ച കേസിൽ ഏഴ് മാസം തടവും നാടുകടത്തലും ശിക്ഷ. വാഹന പരിശോധനക്കിടെയാണ് ഈ മരുന്നുകൾ സുരക്ഷാവകുപ്പ് കണ്ടെത്തിയത്.

## Article Content

**റിയാദ് : **സൗദിയിൽ വിതരണം ചെയ്യുന്നതിന് ആരോഗ്യമന്ത്രാലയം നിയന്ത്രണമേർപ്പെടുത്തിയ വേദനസംഹാരി ഗുളികകൾ മലയാളിയുടെ വാഹനത്തിൽ നിന്ന് പിടിച്ച കേസിൽ ഏഴ് മാസം തടവും നാടുകടത്തലും ശിക്ഷ. വാഹന പരിശോധനക്കിടെയാണ് ഈ മരുന്നുകൾ സുരക്ഷാവകുപ്പ് കണ്ടെത്തിയത്.

വാഹനങ്ങൾ കൈമാറി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാത്തതാണ് ഈ മലയാളിയെ കുരുക്കിലാക്കിയത്. ഡോക്ടറുടെ നിർദേശാനുസരണമല്ലാതെ ഈ മരുന്നുകൾ സൂക്ഷിക്കാനോ ഉപയോഗിക്കാനോ പാടില്ല.

ഇതിന് മുമ്പ് ഈ വാഹനം ഓടിച്ചിരുന്നയാൾ ഡോക്ടറുടെ നിർദേശപ്രകാരം വാങ്ങി സൂക്ഷിച്ചതായിരുന്നു. ഇക്കാര്യം വാഹനം കൈമാറി കിട്ടിയപ്പോൾ ഈ മലയാളി അറിഞ്ഞിരുന്നില്ല.

റോഡിൽ പരിശോധനക്കിടെ ബന്ധപ്പെട്ട സുരക്ഷാവകുപ്പ് വാഹനത്തിനുള്ളിൽ നിന്ന് മരുന്നുകൾ കണ്ടെത്തി. ഡോക്ടറുടെ കുറിപ്പടി ഉണ്ടായിരുന്നെങ്കിൽ പ്രശ്നമാവില്ലായിരുന്നു.

അത് ഹാജരാക്കാൻ പുതിയ ഡ്രൈവർക്ക് കഴിഞ്ഞില്ല. ഇതോടെ ഇയാളെ പ്രതിയാക്കി കേസെടുത്തു. ആദ്യത്തെ ഡ്രൈവർ സൗദി വിട്ടുപോയിരുന്നതിനാൽ ആ പ്രതീക്ഷയും അസ്തമിച്ചു. തുടർന്നാണ് കോടതി ഏഴുമാസത്തെ തടവും അതിനുശേഷം നാടുകടത്തലും ശിക്ഷിച്ചത്.

സാമൂഹിക പ്രവർത്തകനായ സിദ്ദീഖ് തുവ്വൂർ ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. അന്വേഷണത്തിൽ ശിക്ഷ വിധിക്കപ്പെട്ടയാൾ നിരപരാധിയാണെന്ന് മനസിലായിട്ടുണ്ട്. പ്രശ്നപരിഹാരത്തിന് ശ്രമം ആരംഭിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/143719/saudi-saudicourt-sentenced-malayali-caught-pills-controlled-country)