---
title: "#crime |  കുവൈത്തിൽ കാമുകിയെ പ്രവാസി കുത്തിക്കൊലപ്പെടുത്തി"
english_title: "#crime #foreigner #stabbed #girlfriend #death #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/143855/crime-foreigner-stabbed-girlfriend-death-kuwait"
published_at: "2023-09-04T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f6046c7ae0c_death.jpg"
keywords: []
---

# #crime |  കുവൈത്തിൽ കാമുകിയെ പ്രവാസി കുത്തിക്കൊലപ്പെടുത്തി

> **Lead Summary:** **കുവൈത്ത് സിറ്റി : **കുവൈത്തിലെ ഒമാരിയ മേഖലയിൽ 35കാരിയായ ഫിലിപ്പീന്‍സ് സ്വദേശിനിയെ പ്രവാസി ഇന്ത്യക്കാരന്‍ ക്രൂരമായി കൊലപ്പെടുത്തി.

## Article Content

**കുവൈത്ത് സിറ്റി : **കുവൈത്തിലെ ഒമാരിയ മേഖലയിൽ 35കാരിയായ ഫിലിപ്പീന്‍സ് സ്വദേശിനിയെ പ്രവാസി ഇന്ത്യക്കാരന്‍ ക്രൂരമായി കൊലപ്പെടുത്തി.

ഒന്നിലേറെ തവണ അക്രമി കാമുകിയായ യുവതിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം 35കാരനായ യുവാവും കത്തി കൊണ്ട് കുത്തി ആത്മഹത്യക്ക് ശ്രമിച്ചു.

ഗുരുതര പരിക്കേറ്റ യുവാവിനെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിലേക്ക് കൊലപാതക വിവരം സംബന്ധിച്ച റിപ്പോർട്ട് ലഭിക്കുകയായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥരെയും ആംബുലൻസുകളും റിപ്പോർട്ട് ചെയ്ത പ്രദേശത്തേക്ക് ഉടൻ തിരിച്ചു.

അവിടെയെത്തിയപ്പോൾ കാമുകിയായിരുന്ന ഫിലിപ്പീൻസ് യുവതിയെ ഇന്ത്യൻ പ്രവാസി മാരകമായി ആക്രമിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തുകയായിരുന്നു.

കുറ്റകൃത്യം നടന്ന സ്ഥലത്തേക്കുള്ള പ്രതിയും വരവ് അടക്കം വീടിനുള്ളിലെ നിരീക്ഷണ ക്യാമറകൾ അധികൃതർ പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/143855/crime-foreigner-stabbed-girlfriend-death-kuwait)