---
title: "#prostitution | കുവൈത്തിൽ വേശ്യാവൃത്തിയിലേര്‍പ്പെട്ട സംഘം പിടിയില്‍"
english_title: "#Prostitution #group #arrested #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/144144/prostitution-group-arrested-kuwait"
published_at: "2023-09-05T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f7651389782_prostitution.jpg"
keywords: []
---

# #prostitution | കുവൈത്തിൽ വേശ്യാവൃത്തിയിലേര്‍പ്പെട്ട സംഘം പിടിയില്‍

> **Lead Summary:** **കുവൈത്ത്സിറ്റി: [ **കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിൽ വേശ്യാവൃത്തിയിലേര്‍പ്പെട്ട സംഘം പിടിയിൽ . വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുകയും സോഷ്യല്‍ മീഡിയ വഴി ഇത് പ്രചരിപ്പിക്കുകയും ചെയ്ത സംഘങ്ങളാണ് പിടിയിലായിരിക്കുന്നത്. പരിശോധനകളില്‍ ആകെ 19 പ്രവാസികളാണ് പിടിയിലായത്.

## Article Content

**കുവൈത്ത്സിറ്റി: [ **കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിൽ വേശ്യാവൃത്തിയിലേര്‍പ്പെട്ട സംഘം പിടിയിൽ . വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുകയും സോഷ്യല്‍ മീഡിയ വഴി ഇത് പ്രചരിപ്പിക്കുകയും ചെയ്ത സംഘങ്ങളാണ് പിടിയിലായിരിക്കുന്നത്. പരിശോധനകളില്‍ ആകെ 19 പ്രവാസികളാണ് പിടിയിലായത്.

ഇതില്‍ എല്ലാവരും ഏഷ്യന്‍ രാജ്യക്കാരാണ്. പുരുഷന്മാരും സ്ത്രീകളും അറസ്റ്റിലായവരില്‍ ഉൾപ്പെടുന്നു. പരിശോധനയില്‍ വേശ്യവൃത്തി പ്രചരിപ്പിക്കാന്‍ ഇവര്‍ ഉപയോഗിച്ച നിരവധി സ്മാര്‍ട്ട്‌ഫോണുകളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തു . പിടിച്ചെടുത്ത വസ്തുക്കളും പ്രതികളെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/144144/prostitution-group-arrested-kuwait)