---
title: "#UAE | യുഎഇയിൽ ഡ്രൈവിങ് ലൈസൻസിന് ഇന്ത്യ ഉൾപ്പെടെ 40 രാജ്യക്കാർക്ക് നേരിട്ട് അപേക്ഷിക്കാം  "
english_title: "#UAE #40nationalities #including #India #can #directly #apply #driving #license #UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/144149/uae-40nationalities-including-india-can-directly-apply-driving-license-uae"
published_at: "2023-09-05T23:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f7674961922_UAE.jpg"
keywords: []
---

# #UAE | യുഎഇയിൽ ഡ്രൈവിങ് ലൈസൻസിന് ഇന്ത്യ ഉൾപ്പെടെ 40 രാജ്യക്കാർക്ക് നേരിട്ട് അപേക്ഷിക്കാം  

> **Lead Summary:** **ദുബൈ : **40 രാജ്യങ്ങളില്‍ നിന്നുള്ള ഡ്രൈവിംഗ് ലൈസന്‍സ് കൈവശമുള്ള യുഎഇ നിവാസികള്‍ക്ക് അവരുടെ നിലവിലുള്ള ലൈസന്‍സുകള്‍ യുഎഇ ഡ്രൈവിംഗ് ലൈസന്‍സിലേക്ക് മാറ്റാം.

## Article Content

**ദുബൈ : **40 രാജ്യങ്ങളില്‍ നിന്നുള്ള ഡ്രൈവിംഗ് ലൈസന്‍സ് കൈവശമുള്ള യുഎഇ നിവാസികള്‍ക്ക് അവരുടെ നിലവിലുള്ള ലൈസന്‍സുകള്‍ യുഎഇ ഡ്രൈവിംഗ് ലൈസന്‍സിലേക്ക് മാറ്റാം.

യുഎഇ നിവാസികള്‍ക്ക് ആര്‍ടിഎയുടെ ഗോള്‍ഡന്‍ ചാന്‍സ് പദ്ധതി വഴി യുഎഇ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കാം.

യുഎഇയില്‍ നേരിട്ട് ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാവുന്ന ഗോള്‍ഡന്‍ ചാന്‍സ് പദ്ധതി പുനരാരംഭിക്കുന്നു.

സാങ്കേതിക പ്രശ്‌നം മൂലം ഇടക്കാലത്ത് ഈ പദ്ധതി നിര്‍ത്തിവെച്ചിരുന്നു. ഗോള്‍ഡന്‍ ചാന്‍സ് വഴി നേരിട്ട് റോഡ് ടെസ്റ്റിന് അപേക്ഷിക്കാം.

ഇതിനായി പ്രത്യേക ഡ്രൈവിങ് ക്ലാസില്‍ ചേരേണ്ടതില്ല. ഏപ്രിലില്‍ ദുബൈ ആര്‍ടിഎ ആരംഭിച്ച പദ്ധതിയിലൂടെ മലയാളികളടക്കം നിരവധി പേര്‍ക്ക് ലൈസന്‍സ് ലഭിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/144149/uae-40nationalities-including-india-can-directly-apply-driving-license-uae)