---
title: "#saudiarabia | സൗദി അറേബ്യയില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കാൻ നിർദേശം "
english_title: "#saudiarabia #rain #heavyrain #alert "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/144151/saudiarabia-rain-heavyrain-alert"
published_at: "2023-09-06T06:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f7cb8e5fdfd_gcc.jpg"
keywords: []
---

# #saudiarabia | സൗദി അറേബ്യയില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കാൻ നിർദേശം 

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയില്‍ വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് ശക്തമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്.

## Article Content

**റിയാദ്: **സൗദി അറേബ്യയില്‍ വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് ശക്തമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്.

വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ ശക്തമാകുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മക്ക, അസീര്‍, ജിസാന്‍, അല്‍ബഹ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. വെള്ളിയാഴ്ച വരെയാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

രാജ്യത്തെ താപനിലയിലും കുറവ് രേഖപ്പെടുത്തി. കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായാണ് മഴ ശക്തമാകുന്നതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മഴയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചു. താഴ്‌വരകള്‍, ചതുപ്പുകള്‍ എന്നിവിടങ്ങളില്‍ ഇറങ്ങരുതെന്ന് സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു. ശക്തമായ മഴയില്‍ കാഴ്ച മറയാന്‍ സാധ്യതയുളളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/144151/saudiarabia-rain-heavyrain-alert)