---
title: "#rain | യു എ യിലെ അൽഐനിൽ വ്യാപകമഴ "
english_title: "#uae #widespread #rain #alain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/144217/uae-widespread-rain-alain"
published_at: "2023-09-06T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f814359b4eb_uaerain.jpg"
keywords: []
---

# #rain | യു എ യിലെ അൽഐനിൽ വ്യാപകമഴ 

> **Lead Summary:** **അ​ൽ​ഐ​ൻ:** അ​ൽ​ഐ​നി​ൽ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ വ്യാ​പ​ക​മാ​യി മ​ഴ ല​ഭി​ച്ചു. പൊ​ടി​ക്കാ​റ്റോ​ടു​കൂ​ടി തു​ട​ങ്ങി​യ മ​ഴ കു​റ​ഞ്ഞ​സ​മ​യ​മാ​ണ് തു​ട​ർ​ന്ന​തെ​ങ്കി​ലും അ​ൽ​ഐ​ൻ സാ​നാ​ഇ​യ്യ​യി​ല​ട​ക്കം ചി​ല​സ്ഥ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ രേ​ഖ​പ്പെ​ടു​ത്തി.

## Article Content

**അ​ൽ​ഐ​ൻ:** അ​ൽ​ഐ​നി​ൽ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ വ്യാ​പ​ക​മാ​യി മ​ഴ ല​ഭി​ച്ചു. പൊ​ടി​ക്കാ​റ്റോ​ടു​കൂ​ടി തു​ട​ങ്ങി​യ മ​ഴ കു​റ​ഞ്ഞ​സ​മ​യ​മാ​ണ് തു​ട​ർ​ന്ന​തെ​ങ്കി​ലും അ​ൽ​ഐ​ൻ സാ​നാ​ഇ​യ്യ​യി​ല​ട​ക്കം ചി​ല​സ്ഥ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ രേ​ഖ​പ്പെ​ടു​ത്തി.

റോ​ഡു​ക​ളി​ൽ ദൃ​ശ്യ​പ​ര​ത കു​റ​ഞ്ഞ​തി​നാ​ൽ ജാ​ഗ്ര​താ​മു​ന്ന​റി​യി​പ്പും പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ​മ​ഴ​യി​ൽ നാ​ശ​ന​ഷ്​​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടി​ല്ല. മ​ല​മു​ക​ളി​ലെ നീ​രൊ​ഴു​ക്ക്​ ശ​ക്​​ത​മാ​യ​ത്​ യാ​ത്ര​ക്കാ​ർ​ക്ക്​ കൗ​തു​ക​ക്കാ​ഴ്ച സ​മ്മാ​നി​ച്ചു.

വാ​ദി​ക​ളും സ​ജീ​വ​മാ​യി​രു​ന്നു. മ​ഴ ആ​സ്വ​ദി​ക്കാ​നാ​യി നി​ര​വ​ധി​പേ​ർ വാ​ഹ​ന​ങ്ങ​ൾ റോ​ഡ​രി​കി​ൽ പാ​ർ​ക്ക്​ ചെ​യ്തി​രു​ന്നു.

യു.​എ.​ഇ​യു​ടെ നാ​ഷ​ന​ൽ സെ​ന്‍റ​ർ ഓ​ഫ് മെ​റ്റീ​രി​യോ​ള​ജി​യി​ൽ കൃ​ത്രി​മ മ​ഴ​യെ കു​റി​ച്ച് ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നാ​യി ഒ​രു​മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ക്ലൗ​ഡ് സീ​ഡി​ങ് ടെ​സ്റ്റു​ക​ളു​ടെ ഒ​രു പ​ര​മ്പ​ര ഈ ​ആ​ഴ്ച​മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/144217/uae-widespread-rain-alain)