---
title: "#oman | ഒമാന്‍ റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും ഉയര്‍ന്നു"
english_title: "#oman #exchange #rate #OmaniRial #risen #again"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/144366/oman-exchange-rate-omanirial-risen-again"
published_at: "2023-09-06T20:24:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f8931ca915e_oman.jpg"
keywords: []
---

# #oman | ഒമാന്‍ റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും ഉയര്‍ന്നു

> **Lead Summary:** **മസ്‌കറ്റ് : **ഒമാന്‍ റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും ഉയര്‍ന്നു. ഒരു റിയാലിന് 215.10 രൂപ എന്ന നിരക്കിലെത്തി.

## Article Content

**മസ്‌കറ്റ് : **ഒമാന്‍ റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും ഉയര്‍ന്നു. ഒരു റിയാലിന് 215.10 രൂപ എന്ന നിരക്കിലെത്തി.

ഒമാനിലെ വിനിമയ സ്ഥാപനങ്ങള്‍ ഒരു റിയാലിന് 215.10 രൂപ എന്ന നിരക്കാണ് ചൊവ്വാഴ്ച നല്‍കിയത്.

കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വിനിമയ നിരക്കിന്റെ അന്താരാഷ്ട്ര പോര്‍ട്ടലായ എക്‌സ് ഇ കണ്‍വെര്‍ട്ടറില്‍ റിയാലിന്റെ വിനിമയ നിരക്ക് 215.75 ആയിരുന്നു.

കഴിഞ്ഞ മാസം 16ന് വിനിമയ നിരക്ക് 216ന് അടുത്തെത്തിയിരുന്നു. ഡോളര്‍ ശക്തമാകുന്നതും വിവിധ കാരണങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ നിന്ന് പണം പുറത്തേക്ക് ഒഴുകുന്നതുമാണ് ഇതിന് കാരണം. നിരവധി ഏഷ്യന്‍ രാജ്യങ്ങളുടെ കറന്‍സി മൂല്യം ചൊവ്വാഴ്ച ഇടിഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/144366/oman-exchange-rate-omanirial-risen-again)