---
title: "#death | കോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി"
english_title: "#native #Kozhikode #passedaway #Qatar "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/144582/native-kozhikode-passedaway-qatar-new"
published_at: "2023-09-07T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9c9d451457_qatar.jpg"
keywords: []
---

# #death | കോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി

> **Lead Summary:** **ദോഹ: [**ഹൃദയാ​ഘാതത്തെ തുടർന്ന് കോഴിക്കോട് കല്ലായി മൻകുഴിയിൽ പറമ്പ് അബ്ദുൽ ലത്തീഫ് ഖത്തറിൽ നിര്യാതനായി. കഴിഞ്ഞ ദിവസം ഹൃദയാഘാതം സംഭവിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല . ചേവായൂർ എണ്ണമ്പാലത്ത് താമസിക്കുന്ന അബ്ദുൽ ലത്തീഫിന്‍റെ മൃതദേഹം വെള്ളിയാഴ്ച പുലർച്ചെയോടെ നാട്ടിലെത്തിക്കും.

## Article Content

**ദോഹ: [**ഹൃദയാ​ഘാതത്തെ തുടർന്ന് കോഴിക്കോട് കല്ലായി മൻകുഴിയിൽ പറമ്പ് അബ്ദുൽ ലത്തീഫ് ഖത്തറിൽ നിര്യാതനായി. കഴിഞ്ഞ ദിവസം ഹൃദയാഘാതം സംഭവിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല . ചേവായൂർ എണ്ണമ്പാലത്ത് താമസിക്കുന്ന അബ്ദുൽ ലത്തീഫിന്‍റെ മൃതദേഹം വെള്ളിയാഴ്ച പുലർച്ചെയോടെ നാട്ടിലെത്തിക്കും.

ഭാര്യ: സജ്ന. മക്കൾ: ലിമ്മി, മർബ മാസൂക്ക, രഹന. പരേതരായ മൻകുഴിയിൽ പറമ്പിൽ മായിൻ, നഫീസ എന്നിവർ മാതാപിതാക്കളാണ്. സഹോദരങ്ങൾ: ഹർഷാദ്, ഷെരീഫ, നജ്മ, സൈഫുനിസ്സ.മയ്യത്ത് നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയതായി കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/144582/native-kozhikode-passedaway-qatar-new)