സ്കൂൾ വിദ്യാർഥികൾക്ക് വാക്സീൻ നാളെ മുതൽ

സ്കൂൾ വിദ്യാർഥികൾക്ക് വാക്സീൻ നാളെ മുതൽ
Dec 4, 2021 09:50 PM | By Anjana Shaji

അബുദാബി : സ്‌കൂൾ വിദ്യാർഥികൾക്കായി അബുദാബിയിൽ നാളെ മുതൽ കോവിഡ് വാക്‌സീൻ ക്യാംപെയിൻ ആരംഭിക്കുന്നു. അംഗീകൃത നഴ്സുമാരും ക്ലിനിക്കുമുള്ള സ്കൂളുകളിൽ സ്കൂൾ അങ്കണത്തിലും മറ്റു സ്കൂൾ വിദ്യാർഥികൾക്ക് പ്രദേശത്തെ ഡ്രൈവ് ത്രൂ കേന്ദ്രങ്ങളിലും മിനി പ്രൈം അസസ്മെന്റ് സെന്ററിലുമായാണ് വാക്സീൻ നൽകുക.

അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) ഒക്ടോബറിൽ നടത്തിയ സർവേയിൽ കുട്ടികൾക്ക് വാക്സീൻ നൽകുന്നതിനെക്കുറിച്ചും ഏതു വാക്സീനാണ് താൽപര്യമെന്നും രക്ഷിതാക്കളുടെ അഭിപ്രായം തേടിയിരുന്നു. 3 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് സിനോഫാമും 12നു മുകളിലുള്ള കുട്ടികൾക്ക് ഫൈസറുമാണ് നൽകുന്നത്.

ഫൈസർ വേണമെന്ന് ആഗ്രഹിക്കുന്ന 11 വയസ്സിനു താഴെയുള്ള കുട്ടികളുടെ രക്ഷിതാക്കൾ പ്രത്യേക സമ്മതപത്രം നൽകണം. 5 മുതൽ 11 വയസ്സുവരെയുള്ളവർക്കു ഫൈസർ നൽകാൻ യുഎഇ ആരോഗ്യവകുപ്പ് നവംബറിൽ അനുമതി നൽകിയിരുന്നു. 16 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്കും അധ്യാപകർക്കും മറ്റു ജീവനക്കാർക്കും സ്കൂൾ പ്രവേശനത്തിന് വാക്സീൻ നിർബന്ധമാക്കിയിരുന്നു.

ഇതനുസരിച്ച് ഈ വിഭാഗത്തിലുള്ളവരിൽ ഭൂരിഭാഗവും 2 ‍ഡോസ് വാക്സീനും എടുത്തു. നവംബറിലെ കണക്കനുസരിച്ച് അബുദാബിയിലെ വിദ്യാർഥികളിൽ 1.07 ലക്ഷം പേർ അതായത് എമിറേറ്റിലെ മൊത്തം വിദ്യാർഥികളുടെ 39% വിദ്യാർഥികൾ വാക്സീൻ സ്വീകരിച്ചു. വാക്സീൻ ക്യാംപെയ്ൻ തീരുന്നതോടെ 50% കടക്കുമെന്നാണ് പ്രതീക്ഷ.

Vaccine for school students from tomorrow

Next TV

Related Stories
ദുബൈ ജബല്‍ അലി തുറമുഖത്തെ തീപിടുത്തം അശ്രദ്ധ കാരണം; ഇന്ത്യക്കാരനുള്‍പ്പെടെ അഞ്ച് പേര്‍ കുറ്റക്കാര്‍

Aug 18, 2022 08:57 AM

ദുബൈ ജബല്‍ അലി തുറമുഖത്തെ തീപിടുത്തം അശ്രദ്ധ കാരണം; ഇന്ത്യക്കാരനുള്‍പ്പെടെ അഞ്ച് പേര്‍ കുറ്റക്കാര്‍

ദുബൈ ജബല്‍ അലി തുറമുഖത്തെ തീപിടുത്തം അശ്രദ്ധ കാരണം; ഇന്ത്യക്കാരനുള്‍പ്പെടെ അഞ്ച് പേര്‍...

Read More >>
കാമുകിയുടെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത പ്രവാസി യുവാവ് അറസ്റ്റില്‍

Aug 18, 2022 07:56 AM

കാമുകിയുടെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത പ്രവാസി യുവാവ് അറസ്റ്റില്‍

താനുമായുള്ള ബന്ധം തുടര്‍ന്നില്ലെങ്കില്‍ നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്‍ത്...

Read More >>
ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മലയാളി സൗദി അറേബ്യയില്‍ മരിച്ചു

Aug 17, 2022 09:29 PM

ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മലയാളി സൗദി അറേബ്യയില്‍ മരിച്ചു

ജോലിക്ക് പോകാൻ വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മലയാളി സൗദി അറേബ്യയില്‍...

Read More >>
കുവൈത്തില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്ഡ്; 19 പ്രവാസികള്‍ അറസ്റ്റില്‍

Aug 17, 2022 07:55 AM

കുവൈത്തില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്ഡ്; 19 പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്തില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്ഡ്; 19 പ്രവാസികള്‍...

Read More >>
യുഎഇയില്‍ വാഹനാപകടങ്ങളില്‍ രണ്ട് മരണം; 11 പേര്‍ക്ക് പരിക്ക്

Aug 16, 2022 09:12 PM

യുഎഇയില്‍ വാഹനാപകടങ്ങളില്‍ രണ്ട് മരണം; 11 പേര്‍ക്ക് പരിക്ക്

യുഎഇയില്‍ വാഹനാപകടങ്ങളില്‍ രണ്ട് മരണം; 11 പേര്‍ക്ക്...

Read More >>
മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസി മലയാളി നിര്യാതനായി

Aug 16, 2022 07:21 AM

മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസി മലയാളി നിര്യാതനായി

ഒമാനില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് അവധിക്ക് നാട്ടിലെത്തിയ പ്രവാസി നിര്യാതനായി....

Read More >>
Top Stories