---
title: "#UAE | ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി യുഎഇ പ്രസിഡന്റ് ഇന്ത്യയിലെത്തി"
english_title: "#UAE #UAE #President #arrived #India #attend #G20Summit"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/144855/uae-uae-president-arrived-india-attend-g20summit"
published_at: "2023-09-08T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fb55f53fa02_UAE.jpg"
keywords: []
---

# #UAE | ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി യുഎഇ പ്രസിഡന്റ് ഇന്ത്യയിലെത്തി

> **Lead Summary:** ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യയിലെത്തി.

## Article Content

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യയിലെത്തി.

വെള്ളിയാഴ്ചയാണ് അദ്ദേഹം ദില്ലിയിലെത്തിയതെന്ന് വാര്‍ത്താ ഏജന്‍സി പിറ്റിഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചാണ് ജി20 ഉച്ചകോടിയില്‍ യുഎഇ പങ്കെടുക്കുന്നത്.

18-ാമത് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി വിവിധ രാജ്യങ്ങളിലെ നേതാക്കള്‍ ഇന്ത്യയിലെത്തി. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനായി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഇന്ത്യയിലെത്തിയിട്ടുണ്ട്.

പ്രസിഡന്റായ ശേഷമുള്ള ബൈഡന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്‌. സെപ്റ്റംബര്‍ 9, 10 തീയ്യതികളിലായി രാജ്യ തലസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉച്ചകോടിയ്ക്കായുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു.

രാജ്യ തലസ്ഥാനത്തെത്തുന്ന ലോക നേതാക്കൾക്ക് കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണമാണ് ഇന്ത്യ ഒരുക്കുന്നത്.

വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്യുന്നതിന്‍റെ വിവരങ്ങൾ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/144855/uae-uae-president-arrived-india-attend-g20summit)