---
title: "#Accident | ഒന്നിലധികം വാഹനങ്ങള്‍ കൂട്ടിയിച്ച് മൂന്ന് അപകടങ്ങള്‍; മുന്നറിയിപ്പുമായി അധികൃതര്‍"
english_title: "#Three #accidents #involving #multiple #vehicles #Authorities #warning"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/145029/three-accidents-involving-multiple-vehicles-authorities-warning-new"
published_at: "2023-09-09T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc4ecf9ff1c_gcc.jpg"
keywords: []
---

# #Accident | ഒന്നിലധികം വാഹനങ്ങള്‍ കൂട്ടിയിച്ച് മൂന്ന് അപകടങ്ങള്‍; മുന്നറിയിപ്പുമായി അധികൃതര്‍

> **Lead Summary:** **അബുദാബി:[**അമിത വേഗതയിലുംഅമിത വേഗതയിലുംം ശ്രദ്ധയില്ലാതെയും വാഹനമോടിച്ച് ഉണ്ടാകുന്ന അപകടങ്ങളുടെ വീഡിയോപങ്കു വെച്ച് അബുദാബി പോലീസ്.

## Article Content

**അബുദാബി:[**അമിത വേഗതയിലുംഅമിത വേഗതയിലുംം ശ്രദ്ധയില്ലാതെയും വാഹനമോടിച്ച് ഉണ്ടാകുന്ന അപകടങ്ങളുടെ വീഡിയോപങ്കു വെച്ച് അബുദാബി പോലീസ്.

അമിത വേഗത്തിൽ വണ്ടി ഓടിക്കുകയും ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് അപകടങ്ങൾക്ക് ഉണ്ടായതിന്റെ വീഡിയോകൾ സമൂഹ മാധ്യമമായ എക്‌സിലൂടെ പൊലീസ് പങ്കുവെച്ചു.

അമിത വേഗതയും ശ്രദ്ധയില്ലാത്ത ഡ്രൈവിംങുമാണ് അപകടത്തിന് വഴിവെച്ചതെന്ന് വീഡിയോ വ്യക്തമാക്കുന്നു.അമിത വേഗത്തിൽ എത്തിയ കാർ മുന്നിലുള്ള കാറിനെ ഇടിച്ച് തെറിപ്പിക്കുന്നതായിരുന്നു ആദ്യത്തെ വീഡിയോയിൽ ഉള്ളത്.

രണ്ടാമത്തെ വീഡിയോയിൽ ഒരു കാര്‍ അമിത വേഗത്തില്‍ എത്തി മുന്നിലുള്ള വാഹനത്തിലേക്ക് ഇടിച്ചു കയറി അപകടം ഉണ്ടാകുന്നതായും കാണാം.അപകടത്തില്‍ മൂന്ന് കാറുകളാണ് തകര്‍ന്നത്.

ഇതേ രീതിയിൽ ആണ് മൂന്നാമത്തെ അപകടവും നടന്നത്.അമിത വേഗതയില്‍ എത്തിയ കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് തീപിടിച്ചു.ആയതിനാൽ വാഹനമോടിക്കുന്നവർ അതീവ ശ്രദ്ധ പുലർത്തണമെന്ന് അബുദാബി പോലീസ് അറിയിപ്പ്‌ നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/145029/three-accidents-involving-multiple-vehicles-authorities-warning-new)