---
title: "#death | ഹൃദയാഘാതം മൂലം പ്രവാസി മലയാളി അന്തരിച്ചു"
english_title: "#Expatriate #Malayali #died #due #heartattack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/145030/expatriate-malayali-died-due-heartattack"
published_at: "2023-09-09T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc486b4f366_death.jpg"
keywords: []
---

# #death | ഹൃദയാഘാതം മൂലം പ്രവാസി മലയാളി അന്തരിച്ചു

> **Lead Summary:** **റിയാദ്: **ഹൃദയാഘാതം മൂലം മലയാളി റിയാദിൽ അന്തരിച്ചു. തിരുവനന്തപുരം, കടക്കാവൂർ സ്വദേശി ബിന്ദു രാജ് നടേശൻ ആണ് മരിച്ചത് . 

## Article Content

**റിയാദ്: **ഹൃദയാഘാതം മൂലം മലയാളി റിയാദിൽ അന്തരിച്ചു. തിരുവനന്തപുരം, കടക്കാവൂർ സ്വദേശി ബിന്ദു രാജ് നടേശൻ ആണ് മരിച്ചത് . 

24 വർഷമായി റിയാദിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു. തിരുവനന്തപുരം, കടയ്ക്കാവൂർ സ്വദേശികളായ നടേശേൻറയും സരോജിനിയുടെയും മകനാണ്.

ഭാര്യ: അനില ഭവാനി. മക്കൾ: അഭിരാമി, തന്മയ. റിയാദിലെ കേളി കലാസാംസ്കാരിക വേദിയുടെ ഇടപെടലിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു.

കേളി മലസ് ഏരിയ ജീവകാരുണ്യ കമ്മിറ്റി കൺവീനറും കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി അംഗവുമായ പി.എൻ.എം. റഫീഖ് ആണ് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തീകരിച്ചത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/145030/expatriate-malayali-died-due-heartattack)