---
title: "#death | ഹൃദയാഘാതം മൂലം മലയാളി യുവാവ് ദുബൈയിൽ അന്തരിച്ചു"
english_title: "#Malayali #youth #died #heart attack #Dubai "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/145059/malayali-youth-died-heart-attack-dubai"
published_at: "2023-09-09T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc6cd966483_dubai.jpg"
keywords: []
---

# #death | ഹൃദയാഘാതം മൂലം മലയാളി യുവാവ് ദുബൈയിൽ അന്തരിച്ചു

> **Lead Summary:** **ദുബൈ: [ **സന്ദർശന വിസയിൽ എത്തിയ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി യുവാവ്​ ദുബൈയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. അഴീക്കോട്​ പുനത്ത്​ വീട്ടിൽ അബ്​ദുസ്സലാം ഹൈ​​ദ്രോസിന്‍റെ മകൻ നിയാസ്​ ആണ്​ മരിച്ചത്​. രണ്ടു മാസത്തെ വിസിറ്റിങ്​ വിസയിൽ ദുബൈയിൽ എത്തിയതായിരുന്നു.

## Article Content

**ദുബൈ: [ **സന്ദർശന വിസയിൽ എത്തിയ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി യുവാവ്​ ദുബൈയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. അഴീക്കോട്​ പുനത്ത്​ വീട്ടിൽ അബ്​ദുസ്സലാം ഹൈ​​ദ്രോസിന്‍റെ മകൻ നിയാസ്​ ആണ്​ മരിച്ചത്​. രണ്ടു മാസത്തെ വിസിറ്റിങ്​ വിസയിൽ ദുബൈയിൽ എത്തിയതായിരുന്നു.

ശനിയാഴ്ച റൂമിൽ വിശ്രമിക്കവെ​ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു . മാതാവ്​: ജമീല. മൃതദേഹം ദുബൈ മോർച്ചറിയിൽ. നടപടികൾ പൂർത്തിയാക്കി മയ്യിത്ത്​ നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ഹംപാസ്​ ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/145059/malayali-youth-died-heart-attack-dubai)