---
title: "#arrest| ആക്ഷേപ വീഡിയോ പ്രചരിപ്പിച്ചു ; യുവാവ് പിടിയിൽ "
english_title: "#Blasphemy #video #circulated #youth #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/145073/blasphemy-video-circulated-youth-arrested"
published_at: "2023-09-09T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc7a72afa08_arested.jpg"
keywords: []
---

# #arrest| ആക്ഷേപ വീഡിയോ പ്രചരിപ്പിച്ചു ; യുവാവ് പിടിയിൽ 

> **Lead Summary:** **ബഹ്‌റൈൻ**: [****](ആക്ഷേപ വീഡിയോ പ്രചരിപ്പിച്ചയാൾ അറസ്റ്റിലായി.നിയമദുരുപയോഗവും നിയമലംഘനവും ഉൾപ്പെടുന്ന വീഡിയോ പ്രചരിപ്പിച്ചു എന്ന കേസിലാണ് ഇയാൾ അറസ്റ്റിൽ ആയത്.

## Article Content

**ബഹ്‌റൈൻ**: [****](ആക്ഷേപ വീഡിയോ പ്രചരിപ്പിച്ചയാൾ അറസ്റ്റിലായി.നിയമദുരുപയോഗവും നിയമലംഘനവും ഉൾപ്പെടുന്ന വീഡിയോ പ്രചരിപ്പിച്ചു എന്ന കേസിലാണ് ഇയാൾ അറസ്റ്റിൽ ആയത്.

ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ആണ് ഈ വിവരം പുറത്തുവിട്ടത്. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്ന വീഡിയോ അടിസ്ഥാനമാക്കിയാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്.

ഡ്യൂട്ടി ചെയ്യുകയായിരുന്നു പോലീസുകാരനെ അധിക്ഷേപിക്കുകയും മോശം വാക്കുകൾ ഉപയോഗിച്ച് ഔദ്യോഗിക സ്ഥാപനത്തെ ആക്ഷേപിക്കുകയും ചെയ്യുന്ന തരത്തിലാണ് വീഡിയോ നിർമ്മിച്ചിട്ടുള്ളത്.

ഇയാൾ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മോഷ്ടിച്ച സംഭവമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് തെറ്റായ വിവരങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. വീഡിയോ പ്രചരിപ്പിച്ചതിന് കേസെടുത്ത ഇദ്ദേഹത്തെ തുടർന്ന് ഇടപെടികൾ സ്വീകരിക്കുന്നതിനു വേണ്ടി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/145073/blasphemy-video-circulated-youth-arrested)