---
title: "#passportoffice | പ്രവാസികള്‍ക്ക് സന്തോഷം; പുതിയ പാസ്‌പോര്‍ട്ട് ഓഫീസിന്റെ പ്രവര്‍ത്തനം നാളെ മുതല്‍"
english_title: "#new #passport #office #will #start #functioning #from #tomorrow"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/145093/new-passport-office-will-start-functioning-from-tomorrow"
published_at: "2023-09-09T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc8e4b81376_passport.jpg"
keywords: []
---

# #passportoffice | പ്രവാസികള്‍ക്ക് സന്തോഷം; പുതിയ പാസ്‌പോര്‍ട്ട് ഓഫീസിന്റെ പ്രവര്‍ത്തനം നാളെ മുതല്‍

> **Lead Summary:** ഖത്തറിലെ വാദി അല്‍ ബനാത്തില്‍ പുതിയ പാസ്‌പോര്‍ട്ട് ഓഫീസ് നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങും. അല്‍ ഗരാഫയിലെ പഴയ കെട്ടിടത്തില്‍ നിന്നാണ് പുതിയ ഓഫീസിലേക്ക് പ്രവര്‍ത്തനം മാറ്റിയത്.

## Article Content

ഖത്തറിലെ വാദി അല്‍ ബനാത്തില്‍ പുതിയ പാസ്‌പോര്‍ട്ട് ഓഫീസ് നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങും. അല്‍ ഗരാഫയിലെ പഴയ കെട്ടിടത്തില്‍ നിന്നാണ് പുതിയ ഓഫീസിലേക്ക് പ്രവര്‍ത്തനം മാറ്റിയത്.

സെപ്തംബര്‍ 10 ഞായറാഴ്ച മുതല്‍ പുതിയ ആസ്ഥാന മന്ദിരത്തിലായിരിക്കും പ്രവര്‍ത്തനമെന്ന് അധികൃതര്‍ അറിയിച്ചു. ഞായര്‍ മുതല്‍ വ്യാഴാഴ്ച വരെ രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും ഒരു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയുമാണ് ഓഫീസ് സമയം.

സന്ദര്‍ശകര്‍ക്ക് ഗേറ്റ്1,3 എന്നിവയിലൂടെ ഓഫീസില്‍ പ്രവേശിക്കാം. ബേസ്‌മെന്റ് ബി1ല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. പുതിയ പാസ്‌പോര്‍ട്ട് ഓഫീസ് ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിന് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി സന്ദര്‍ശിച്ച് സൗകര്യങ്ങളും സേവന കേന്ദ്രങ്ങളും വിലയിരുത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/145093/new-passport-office-will-start-functioning-from-tomorrow)