---
title: "#death | ഹൃദയാഘാതത്തെതുടർന്ന് യുവാവ് ബഹ്റൈനിൽ അന്തരിച്ചു"
english_title: "#youngman #died # Bahrain #heartattack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/145198/youngman-died-bahrain-heartattack-newpost"
published_at: "2023-09-10T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fd6fd6ab405_death.jpg"
keywords: []
---

# #death | ഹൃദയാഘാതത്തെതുടർന്ന് യുവാവ് ബഹ്റൈനിൽ അന്തരിച്ചു

> **Lead Summary:** **മ​നാ​മ: [**കർണ്ണാടക സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതത്തെതുടർന്ന് അന്തരിച്ചു . മംഗലൂരു കർണാട് കെ.എസ്. നഗർ സ്വദേശി സദാനന്ദ് നായകിന്റെ മകൻ പൂർണ്ണാനന്ദയാണ് മരിച്ചത്. അശ്‌റഫ്‌സ് കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു പൂർണാനന്ദ .

## Article Content

**മ​നാ​മ: [**കർണ്ണാടക സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതത്തെതുടർന്ന് അന്തരിച്ചു . മംഗലൂരു കർണാട് കെ.എസ്. നഗർ സ്വദേശി സദാനന്ദ് നായകിന്റെ മകൻ പൂർണ്ണാനന്ദയാണ് മരിച്ചത്. അശ്‌റഫ്‌സ് കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു പൂർണാനന്ദ .

വെള്ളിയാഴ്ച രാത്രി ക്രിക്കറ്റ് കളി കഴിഞ്ഞു റൂമിൽ എത്തിയതിന് ശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. .മികച്ച ക്രിക്കറ്റ് കളിക്കാരനായ പൂർണ്ണനന്ദ നായിക്കിന്റെ മരണ വാർത്ത അറിഞ്ഞു വിവിധ മേഖലയിൽ നിന്നും ധാരാളം പേർ സൽമാനിയ മോർച്ചറിയിൽ അന്ത്യോപചാരം അർപ്പിക്കാൻ എത്തിചേർന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/145198/youngman-died-bahrain-heartattack-newpost)