---
title: "#drughunt |  സൗദിയിൽ ലഹരി വേട്ട തുടരുന്നു; പരിശോധനയിൽ 2 ലക്ഷത്തോളം ലഹരി ഗുളികകൾ പിടിച്ചെടുത്തു"
english_title: "#Drughunt #continues #Saudi #2 lakh #intoxicatingpills #seized #during #inspection"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/145221/drughunt-continues-saudi-2-lakh-intoxicatingpills-seized-during-inspection"
published_at: "2023-09-10T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fd862eb1103_drugs.jpg"
keywords: []
---

# #drughunt |  സൗദിയിൽ ലഹരി വേട്ട തുടരുന്നു; പരിശോധനയിൽ 2 ലക്ഷത്തോളം ലഹരി ഗുളികകൾ പിടിച്ചെടുത്തു

> **Lead Summary:** **ജിദ്ദ:[ **സൗദിയിൽ ലഹരി വേട്ട ശക്തമായി തന്നെ തുടരുന്നു. ബത്ത അതിർത്തി വഴി സൗദിയിലേക്ക് കടത്താൻ ശ്രമിച്ച രണ്ട് ലക്ഷത്തോളം ലഹരി ഗുളികകൾ കസ്റ്റംസ് അതോറിറ്റി പിടിച്ചെടുക്കുകയും ഇത് സ്വീകരിക്കാനെത്തിയവരെ അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു.

## Article Content

**ജിദ്ദ:[ **സൗദിയിൽ ലഹരി വേട്ട ശക്തമായി തന്നെ തുടരുന്നു. ബത്ത അതിർത്തി വഴി സൗദിയിലേക്ക് കടത്താൻ ശ്രമിച്ച രണ്ട് ലക്ഷത്തോളം ലഹരി ഗുളികകൾ കസ്റ്റംസ് അതോറിറ്റി പിടിച്ചെടുക്കുകയും ഇത് സ്വീകരിക്കാനെത്തിയവരെ അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു.

ഇത് വഴി വന്ന വാഹനങ്ങളിലൊന്നിൽ രഹസ്യമായി സൂക്ഷിച്ച നിലയിൽ ഡിക്കിക്കുള്ളിലെ രഹസ്യ അറയിൽ നിന്നും 1,89,900 ക്യാപറ്റഗണ് ഗുളികകൾ ആണ് കണ്ടെത്തിയത് .സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ആണ് ഗുളികകൾ പിടിച്ചെടുത്തത് .

ലഹരി വേട്ടക്ക് വിദഗ്ധ പരിശീലനം ലഭിച്ച നായയുടെ സഹായത്തോടെയാണ് ഇവ കണ്ടെത്താനായത്. നാർക്കോട്ടിക് കൺട്രോളുമായി സഹകരിച്ച് സൗദിയിൽ ഇത് സ്വീകരിക്കാനെത്തിയ ആളെയും അധികൃതർ തന്ത്രപൂർവ്വം ആണ് പിടികൂടിയത് .

രാജ്യത്തുടനീളം ലഹരി വേട്ട ശക്തമായി തുടരുകയാണ്. അതുപോലെ ചെറുതും വലുതുമായ എല്ലാ തരം ലഹരി കടത്തും വ്യാപനവും ഉപയോഗവും ശക്തമായ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണെന്ന് അധികൃതർ ഓർമ്മിപ്പിക്കുകയും ചെയ്തു .

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/145221/drughunt-continues-saudi-2-lakh-intoxicatingpills-seized-during-inspection)