---
title: "#death  |  റിയാദിൽ തീപ്പൊള്ളലേറ്റു മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന നടപടി നിയമക്കുരുക്കിൽ"
english_title: "process #repatriating #bodies #Indians #died #fire # Riyadh #legaltrouble"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/145259/process-repatriating-bodies-indians-died-fire-riyadh-legaltrouble-new"
published_at: "2023-09-10T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fdaef84d12a_saudi.jpg"
keywords: []
---

# #death  |  റിയാദിൽ തീപ്പൊള്ളലേറ്റു മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന നടപടി നിയമക്കുരുക്കിൽ

> **Lead Summary:** **റിയാദ്: [**റിയാദിൽ മൂന്നു മാസം മുമ്പ് കണ്ടയ്നർ കത്തി മരിച്ച മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നിയമകുരുക്കിൽ പെട്ടതിനാൽ ഇനിയും നാട്ടിലെത്തിക്കാനായില്ല. ദിലം മേഖലയിലെ ദുബയ്യയിൽ കൃഷി ജോലി ചെയ്തിരുന്ന ഉത്തർപ്രദേശ് സ്വദേശിയായ ഫർഹാൻ അലി , ബിഹാർ സ്വദേശികളായ സണ്ണി കുമാർ , അൻസാരി മുംതാസ് എന്നിവരാണ് അവർ താമസിച്ചിരുന്ന പോർട്ടബിൾ കണ്ടയ്നറിന് തീപിടിച്ച് വെന്ത് മരിച്ചത്.

## Article Content

**റിയാദ്: [**റിയാദിൽ മൂന്നു മാസം മുമ്പ് കണ്ടയ്നർ കത്തി മരിച്ച മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നിയമകുരുക്കിൽ പെട്ടതിനാൽ ഇനിയും നാട്ടിലെത്തിക്കാനായില്ല. ദിലം മേഖലയിലെ ദുബയ്യയിൽ കൃഷി ജോലി ചെയ്തിരുന്ന ഉത്തർപ്രദേശ് സ്വദേശിയായ ഫർഹാൻ അലി , ബിഹാർ സ്വദേശികളായ സണ്ണി കുമാർ , അൻസാരി മുംതാസ് എന്നിവരാണ് അവർ താമസിച്ചിരുന്ന പോർട്ടബിൾ കണ്ടയ്നറിന് തീപിടിച്ച് വെന്ത് മരിച്ചത്.

രാത്രിയിലുണ്ടായ തീപിടുത്തമായതിനാൽ ഉറക്കത്തിലായിരുന്ന തൊഴിലാളികൾക്ക് രക്ഷപ്പെടാനായില്ല. പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്ന മൃതദേഹങ്ങൾ ദിലം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനം തുടങ്ങിയതോടെ സ്പോൺസർ സഹകരിക്കാൻ തയ്യാറായില്ല.

മൂന്ന് പേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായുള്ള സാമ്പത്തിക ചെലവ് വഹിക്കാനാകില്ലെന്ന നിലപാടിൽ സ്പോൺസർ ഉറച്ചുനിന്നതോടെ ഇന്ത്യൻ എംബസി കേസ് ഫയൽ ചെയ്യുകയായിരുന്നു. ആദ്യം ദിലം കോടതി കൈകാര്യം ചെയ്ത് കേസ്‌ പിന്നീട് റിയാദിലെ ദീര കോടതിയിലേക്ക് മാറ്റി. കോടതി വിധിക്കായി കാത്തുനിൽക്കുകയാണ് ഇന്ത്യൻ എംബസിയും മരിച്ചവരുടെ കുടുംബവും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/145259/process-repatriating-bodies-indians-died-fire-riyadh-legaltrouble-new)