---
title: "#holiday | പൊതു അവധി; സൗദി ദേശീയദിനം, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു "
english_title: "#saudi #announces #nationalday #holiday #private #sector"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/145267/saudi-announces-nationalday-holiday-private-sector"
published_at: "2023-09-10T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fdb94da64af_avadhi.jpg"
keywords: []
---

# #holiday | പൊതു അവധി; സൗദി ദേശീയദിനം, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു 

> **Lead Summary:** **റിയാദ്:** സൗദി അറേബ്യയുടെ ദേശീയ ദിനത്തോട് അനുബന്ധിച്ച് പൊതു അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ ജീവനക്കാര്‍ക്കും സെപ്തംബര്‍ 23ന് പൊതു അവധി ആയിരിക്കുമെന്ന് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

## Article Content

**റിയാദ്:** സൗദി അറേബ്യയുടെ ദേശീയ ദിനത്തോട് അനുബന്ധിച്ച് പൊതു അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ ജീവനക്കാര്‍ക്കും സെപ്തംബര്‍ 23ന് പൊതു അവധി ആയിരിക്കുമെന്ന് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് തൊഴില്‍ നിയമാവലിയിലെ 24-ാം വകുപ്പ് തൊഴിലുടമകള്‍ പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

കൂടാതെ രാജ്യത്തെ സ്‌കൂളുകളിലെും യൂണിവേഴ്‌സിറ്റികളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് സെപ്തംബര്‍ 24ന് അവധി ആയിരിക്കും.

ദേശീയ ദിനത്തിന്റെ ഭാഗമായുള്ള ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/145267/saudi-announces-nationalday-holiday-private-sector)