---
title: "#drugs | ഒരു ലക്ഷം ലഹരി ഗുളികകൾ കണ്ടെത്തി; ലഹരിമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട് നിരവധി പേർ അറസ്റ്റിൽ "
english_title: "#Ministry #Home #Affairs #arrested #many #people #connection #sale #intoxicating #drugs"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/145280/ministry-home-affairs-arrested-many-people-connection-sale-intoxicating-drugs"
published_at: "2023-09-10T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fdd0c514fa2_arrest.jpg"
keywords: []
---

# #drugs | ഒരു ലക്ഷം ലഹരി ഗുളികകൾ കണ്ടെത്തി; ലഹരിമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട് നിരവധി പേർ അറസ്റ്റിൽ 

> **Lead Summary:** **ദോഹ: ** ലഹരിമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട് ഒട്ടേറെ പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. മന്ത്രാലയത്തിലെ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അധികൃതരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

## Article Content

**ദോഹ: ** ലഹരിമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട് ഒട്ടേറെ പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. മന്ത്രാലയത്തിലെ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അധികൃതരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

രാജ്യത്തുടനീളം ലഹരിമരുന്ന് വിൽപന നടത്തിയിരുന്നവരാണ് പിടിയിലായത്. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ അറബ് വംശജരാണ്. പരിശോധനയിൽ 1,00,000 ലഹരി ഗുളികകളും കണ്ടെത്തി. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/145280/ministry-home-affairs-arrested-many-people-connection-sale-intoxicating-drugs)