---
title: "#uae | ശിംസ്; കെ.പി ഗ്രൂപ്പ് ഇന്റർനാഷണലുമായി എം ഒ യു ധാരണാ പത്രത്തിൽ ഒപ്പുവച്ചു "
english_title: "#Shims #Signed #MOU#KPGroup #International #UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/145296/shims-signed-moukpgroup-international-uae"
published_at: "2023-09-10T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fde185e4635_uae.jpg"
keywords: []
---

# #uae | ശിംസ്; കെ.പി ഗ്രൂപ്പ് ഇന്റർനാഷണലുമായി എം ഒ യു ധാരണാ പത്രത്തിൽ ഒപ്പുവച്ചു 

> **Lead Summary:** **യുഎഇ : **കുറ്റ്യാടി സിറാജുൽ ഹുദയിൽ ആരംഭിച്ച ഷിംസ് (സിറാജുല്‍ ഹുദാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്) ദുബായിൽ പ്രവർത്തിക്കുന്ന കെ.പി ഗ്രൂപ്പ് ഇന്റർനാഷണലുമായി എം ഒ യു ധാരണാ പത്രത്തിൽ ഒപ്പുവച്ചു.

## Article Content

**യുഎഇ : **കുറ്റ്യാടി സിറാജുൽ ഹുദയിൽ ആരംഭിച്ച ഷിംസ് (സിറാജുല്‍ ഹുദാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്) ദുബായിൽ പ്രവർത്തിക്കുന്ന കെ.പി ഗ്രൂപ്പ് ഇന്റർനാഷണലുമായി എം ഒ യു ധാരണാ പത്രത്തിൽ ഒപ്പുവച്ചു.

ശിംസ് സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എന്റർപ്രനേറിയൽ സ്കിൽ ഡെവലപ്മെൻറ്, ഔട്ട് കം ബേസ് ട്രെയിനിങ്, ക്യാമ്പസ് ഇൻറർവ്യൂ, പ്ലെയ്സ്മെൻറ് എന്നിവയിൽ മുൻഗണ നൽകാനാണ് ധാരണയായത്.

കെ.പി. ഗ്രൂപ്പ് ഇന്റർനാഷണലിന്റെ കെ.പി. മാർട്ട് സൂപ്പർ മാർക്കറ്റ്, ഫോർ സ്ക്വയർ റെസ്റ്റോറന്റ്, കെ.പി. ചായ് കഫേ, കെ.പി. ജനറൽ ട്രൈഡിംഗ് ഇന്റർനാഷ്ണൽ, മിന്നൂസ് ഫുഡ്, കെ.പി. മൊബൈൽ, ഗ്രീൻ സോഫ്റ്റ് ടെക്നോളജി എൽ.എൽ.സി. എന്നീ സംരഭങ്ങളിലേക്കാണ് ധാരണയായത്.

ഷിംസിന് വേണ്ടി മുഹമ്മദ് അസ്ഹരി പേരോടും കെ.പി ഗ്രൂപ്പ് ഇന്റർനാഷണലിനുവേണ്ടി എംഡി മുഹമ്മദ് കെ.പിയുമാണ് കരാറിൽ ഒപ്പുവെച്ചത്.

കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെയും ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജുക്കേഷ(എ ഐ സി ടി ഇ)ന്റെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ശിംസ് ദ്വിവത്സര എം ബി എ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/145296/shims-signed-moukpgroup-international-uae)