---
title: "#death | അബുദാബിയില്‍ ക്രെയിന്‍ പൊട്ടിവീണ് മലയാളി മരിച്ചു "
english_title: "#Malayali #youth #died  #AbuDhabi #crane #collapse #accident."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/145728/malayali-youth-died-abudhabi-crane-collapse-accident"
published_at: "2023-09-12T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650027e866286_death.jpg"
keywords: []
---

# #death | അബുദാബിയില്‍ ക്രെയിന്‍ പൊട്ടിവീണ് മലയാളി മരിച്ചു 

> **Lead Summary:** **അബുദാബി: **ക്രെയിന്‍ പൊട്ടിവീണുണ്ടായ അപകടത്തെത്തുടര്‍ന്ന് മലയാളി യുവാവ് അബുദാബിയില്‍ അന്തരിച്ചു. കൊല്ലം എടനാട് മീനാട് ഷിനാസ് മന്‍സിലില്‍ സജീവ് അലിയാര്‍ കുഞ്ഞ് ആണ് മരിച്ചത്.

## Article Content

**അബുദാബി: **ക്രെയിന്‍ പൊട്ടിവീണുണ്ടായ അപകടത്തെത്തുടര്‍ന്ന് മലയാളി യുവാവ് അബുദാബിയില്‍ അന്തരിച്ചു. കൊല്ലം എടനാട് മീനാട് ഷിനാസ് മന്‍സിലില്‍ സജീവ് അലിയാര്‍ കുഞ്ഞ് ആണ് മരിച്ചത്.

സെവന്‍ ഡെയ്‌സ് മാന്‍പവര്‍ സപ്ലെ കമ്പനിയില്‍ ഡ്രൈവറായിരുന്നു. ദ്വീപിലെ ജോലിക്കിടെ ദേഹത്തേക്കു ക്രെയിന്‍ പൊട്ടി വീണാണ് അപകടം സംഭവിച്ചത്.

അലിയാര്‍ കുഞ്ഞ് മുഹമ്മദ് - അമീദ ദമ്പതികളുടെ മകനാണ്. ഭാര്യ ഷീബ. കബറടക്കം നാട്ടില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/145728/malayali-youth-died-abudhabi-crane-collapse-accident)