---
title: "#deth | അബുദാബിയിൽ യുവാവ് അപകടത്തില്‍ മരിച്ചു"
english_title: "#youngman #died #accident #AbuDhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/145980/youngman-died-accident-abudhabi"
published_at: "2023-09-13T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65016591ea77f_kottayam.jpg"
keywords: []
---

# #deth | അബുദാബിയിൽ യുവാവ് അപകടത്തില്‍ മരിച്ചു

> **Lead Summary:** **അബുദാബി:[ **കോട്ടയം മുണ്ടക്കയം കോരുത്തോട് പള്ളിപ്പടി സ്വദേശി പെരുമണ്ണില്‍ ടിറ്റു തോമസ് അപകടത്തില്‍ മരിച്ചു. അബുദാബിയിലെ യാസ് ഐലന്‍ഡില്‍ വാഹനമിടിച്ചാണ് മരണം. ഭൂഗര്‍ഭ പാതയില്‍ ലൈറ്റ് ഫിറ്റ് ചെയ്തുകൊണ്ടിരിക്കവെ നിയന്ത്രണം വിട്ടു വന്ന വാഹനം ഇടിക്കുകയായിരുന്നു.

## Article Content

**അബുദാബി:[ **കോട്ടയം മുണ്ടക്കയം കോരുത്തോട് പള്ളിപ്പടി സ്വദേശി പെരുമണ്ണില്‍ ടിറ്റു തോമസ് അപകടത്തില്‍ മരിച്ചു. അബുദാബിയിലെ യാസ് ഐലന്‍ഡില്‍ വാഹനമിടിച്ചാണ് മരണം. ഭൂഗര്‍ഭ പാതയില്‍ ലൈറ്റ് ഫിറ്റ് ചെയ്തുകൊണ്ടിരിക്കവെ നിയന്ത്രണം വിട്ടു വന്ന വാഹനം ഇടിക്കുകയായിരുന്നു.

സംഭവത്തിൽ ടിറ്റു തത്ക്ഷണം മരിക്കുകയായിരുന്നു . സ്വകാര്യ കമ്പനിയില്‍ അസിസ്റ്റന്റ് ടെക്‌നീഷ്യനായിരുന്നു ടിറ്റു . തോമസ് മേരി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ടിബിന്‍ തോമസ്,പരേതയായ ലിറ്റി തോമസ്. സംസ്‌കാരം നാട്ടിൽ നടക്കും

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/145980/youngman-died-accident-abudhabi)