---
title: "#UAE | പ്രവാസികൾക്കൊപ്പം; ഭാരതീയ പ്രവാസി ഫെഡറേഷൻ ബഹുജന ക്യാമ്പയിൻ 15ന് "
english_title: "#expatriates #Bharatiya #Pravasi #Federation #campaign #15"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/146000/expatriates-bharatiya-pravasi-federation-campaign-15"
published_at: "2023-09-13T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65016bd25b11d_gcc_today.jpg"
keywords: []
---

# #UAE | പ്രവാസികൾക്കൊപ്പം; ഭാരതീയ പ്രവാസി ഫെഡറേഷൻ ബഹുജന ക്യാമ്പയിൻ 15ന് 

> **Lead Summary:** **യുഎഇ**:[ പ്രവാസി മലയാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഭാരതീയ പ്രവാസി ഫെഡറേഷന്റെ നേതൃത്വത്തിൽ ബഹുജന ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.

## Article Content

**യുഎഇ**:[ പ്രവാസി മലയാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഭാരതീയ പ്രവാസി ഫെഡറേഷന്റെ നേതൃത്വത്തിൽ ബഹുജന ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.

15 ന് വെള്ളിയാഴ്ച അറക്കൽ പാലസ് റസ്റ്റോറന്റ് അൽ ഖി സൈസിൽ നടക്കുന്ന ചടങ്ങ് ഷിബു കിളിത്തട്ടിൽ ഉദ്ഘാടനം ചെയ്യും.

പ്രവാസി വോട്ടവകാശം അനുവദിക്കുക, മരണപ്പെട്ട പ്രവാസിയും മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുക, പ്രവാസി പുനരധിവാസം ഉറപ്പുവരുത്തുക, സീസൺ സമയത്ത് അമിത വിമാന ചാർജ് കൊണ്ട് പ്രവാസികളെ ചൂഷണം ചെയ്യുന്ന കൊള്ളയ്ക്കെതിരെ നിയമനടപടികൾ സ്വീകരിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ക്യാമ്പിന്റെ ഭാഗമായി ഉന്നയിക്കും.

ക്യാമ്പയിനിൽ തോമസ് കോയാട്ട്,സജി ചെറിയാൻ, സുവൈബത്തുൽ അസ്ലാമിയ തുടങ്ങിയവർ പ്രസംഗിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/146000/expatriates-bharatiya-pravasi-federation-campaign-15)