---
title: "#happinesssim | യു എ ഇയിൽ ഹാപ്പിനസ് സിം പദ്ധതി നടപ്പാക്കാനൊരുങ്ങി അധികൃതർ"
english_title: "#authorities #about #implement #HappinessSIM #scheme #UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/146047/authorities-about-implement-happinesssim-scheme-uae"
published_at: "2023-09-13T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65018eeb7cb15_sim.jpg"
keywords: []
---

# #happinesssim | യു എ ഇയിൽ ഹാപ്പിനസ് സിം പദ്ധതി നടപ്പാക്കാനൊരുങ്ങി അധികൃതർ

> **Lead Summary:** **യൂ എ ഇ** :**[ ** യു എ ഇയിൽ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് (ബ്ലൂ കോളർ) സൗജന്യ മൊബൈൽ ഡേറ്റയും കുറഞ്ഞ നിരക്കിൽ രാജ്യാന്തര ഫോൺ കോളുകളും ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കുന്നു . ഡു ടെലികോം സർവീസ് പ്രൊവൈഡറുമായി സഹകരിച്ചാണ് ഹാപ്പിനസ് സിം എന്ന പദ്ധതി നടപ്പാക്കുന്നത്.

## Article Content

**യൂ എ ഇ** :**[ ** യു എ ഇയിൽ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് (ബ്ലൂ കോളർ) സൗജന്യ മൊബൈൽ ഡേറ്റയും കുറഞ്ഞ നിരക്കിൽ രാജ്യാന്തര ഫോൺ കോളുകളും ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കുന്നു . ഡു ടെലികോം സർവീസ് പ്രൊവൈഡറുമായി സഹകരിച്ചാണ് ഹാപ്പിനസ് സിം എന്ന പദ്ധതി നടപ്പാക്കുന്നത്.

6 മാസത്തേക്കാണ് ഈ പദ്ധതിയെന്ന് മാനവശേഷി സ്വദേശി വൽക്കരണ മന്ത്രാലയം അറിയിച്ചു. ബിസിനസ് സർവീസ് സെന്ററുകളിൽനിന്നും മന്ത്രാലയത്തിന്റെ ഓൺലൈൻ സർവീസ് വഴിയും സിം ലഭിക്കും. തൊഴിലാളികൾക്ക് നാട്ടിലുള്ള കുടുംബവുമായി കൂടുതൽ സമയം ബന്ധപ്പെടാൻ അവസരമൊരുക്കുന്ന പദ്ധതി എമിറേറ്റ്സ് ഇന്റഗ്രേറ്റഡ് ടെലികമ്യൂണിക്കേഷൻ കമ്പനിയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/146047/authorities-about-implement-happinesssim-scheme-uae)