നികുതി ഇരട്ടിയാക്കാനൊരുങ്ങി ബഹ്റൈൻ; ബില്ല് പാര്‍ലമെന്റിന്റെ പരിഗണനയില്‍

നികുതി ഇരട്ടിയാക്കാനൊരുങ്ങി ബഹ്റൈൻ; ബില്ല് പാര്‍ലമെന്റിന്റെ പരിഗണനയില്‍
Dec 6, 2021 08:28 AM | By Anjana Shaji

മനാമ : ബഹ്റൈനില്‍ (Bahrain) മൂല്യ വര്‍ദ്ധിത നികുതി (Value added tax) ഇരട്ടിയാക്കാനുള്ള കരട് ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്‍ക്ക് വന്നു. നിലവിലുള്ള അഞ്ച് ശതമാനത്തില്‍ നിന്ന് വാറ്റ് 10 ശതമാനമാക്കി ഉയര്‍ത്താന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ബില്ല് കൊണ്ടുവന്നത്.

നികുതി വര്‍ദ്ധനവ് സംബന്ധിച്ച ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്‍ക്കായി ലഭിച്ചുവെന്ന് സെക്കന്റ് വൈസ് ചെയര്‍മാന്‍ അലി അല്‍ സായിദ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.

പാര്‍ലമെന്റ് സ്‍പീക്കര്‍ ഫൌസിയ സൈനാലിന് സര്‍ക്കാര്‍ ബില്‍ കൈമാറിയെന്നും തുടര്‍ന്ന് അത് പരിശോധനയ്‍ക്കായി ഇക്കണോമിക് അഫയേഴ്‍സ് കമ്മിറ്റിയുടെ പരിഗണനയ്‍ക്ക് അയച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ പരിശോധനയ്‍ക്ക് ആവശ്യമായ സമയമുണ്ടെന്നും അടിയന്തിരമായി പരിഗണിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍‌ നല്‍കിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

ബഹ്റൈന്‍ പാര്‍ലമെന്റിലെ നടപടിക്രമം അനുസരിച്ച് അടിയന്തിരമായി പരിഗണിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്ന ബില്ലുകളിന്മേലാണ് 14 ദിവസത്തിനകം വോട്ടെടുപ്പ് നടത്തേണ്ടത്.

നിലവില്‍ ഇക്കണോമിക് അഫയേഴ്‍സ് കമ്മിറ്റി വിഷയം പരിശോധിച്ച ശേഷം ഇക്കാര്യത്തിലെ സര്‍ക്കാറിന്റെ നിര്‍ദേശങ്ങളും സ്വീകരിക്കും. തുടര്‍ന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഇത് സംബന്ധിച്ച വിശദമായി വിവരങ്ങള്‍ ലഭ്യമാക്കിയ ശേഷമായിരിക്കും വോട്ടെടുപ്പ് നടത്തുക.

Bahrain ready to double tax; The bill is under consideration of Parliament

Next TV

Related Stories
സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

Jan 20, 2022 09:50 PM

സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

സൗദി അറേബ്യയില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ 12,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നതായി വക്താവ് സഅദ്...

Read More >>
പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

Jan 20, 2022 09:02 PM

പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

സൗദി അറേബ്യയില്‍ 'പ്രീമിയം ഇഖാമ' നേടുന്ന വിദേശികള്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന....

Read More >>
മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

Jan 20, 2022 08:05 PM

മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്‍തു....

Read More >>
 കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

Jan 20, 2022 04:41 PM

കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ കത്തികള് , ബ്ലേഡുകള് , ചുറ്റികകള് , മൂര്‍ച്ചയുള്ള ആയുധങ്ങള്‍ എന്നിവ കൊണ്ട് നടക്കുന്നതിന് യുഎഇയില്‍...

Read More >>
 ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

Jan 20, 2022 03:46 PM

ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

ബഹ്റൈനില്‍ നാല് ദിവസം മുമ്പ് കാണാതായ 14 വയസുകാരിയെ...

Read More >>
ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

Jan 20, 2022 02:18 PM

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് പേരെ അഗ്നിശമന സേന...

Read More >>
Top Stories