---
title: "#accident | വാഹനാപകടം; അപകടത്തിൽ മരിച്ച പ്രവാസിയുടെ മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും"
english_title: "#accident #body #Kottayam #resident #died #accident #brought #home #today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/146428/accident-body-kottayam-resident-died-accident-brought-home-today"
published_at: "2023-09-15T08:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6503cf428a644_death.jpg"
keywords: []
---

# #accident | വാഹനാപകടം; അപകടത്തിൽ മരിച്ച പ്രവാസിയുടെ മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും

> **Lead Summary:** **അബുദാബി:[**[ ](അബുദാബിയിൽ വാഹനമിടിച്ച് മരിച്ച കോട്ടയം മുണ്ടക്കയം കോരുത്തോട് (പുളിന്താനംപടി) സ്വദേശി പെരുമണ്ണിൽ ടിറ്റി തോമസിന്റെ മൃതദേഹം ഇന്നു വീട്ടിൽ എത്തിക്കും.

## Article Content

**അബുദാബി:[**[ ](അബുദാബിയിൽ വാഹനമിടിച്ച് മരിച്ച കോട്ടയം മുണ്ടക്കയം കോരുത്തോട് (പുളിന്താനംപടി) സ്വദേശി പെരുമണ്ണിൽ ടിറ്റി തോമസിന്റെ മൃതദേഹം ഇന്നു വീട്ടിൽ എത്തിക്കും.

രാവിലെ 11 ഓടെ വീട്ടിൽ പൊതുദർശനത്തിന് വെക്കും .സംസ്കാര ശുശ്രൂഷകൾ ഉച്ചയ്ക്ക് 2ന് കോരുത്തോട് സെന്റ് ജോർജ് ദേവാലയത്തിൽ.

യാസ് ഐലൻഡിലെ ഭൂഗർഭ പാതയിൽ ലൈറ്റ് ഫിറ്റ് ചെയ്യുന്നതിനിടെയാണ് അപകടം. സിറിയൻ പൗരൻ ഓടിച്ച വാഹനം ഇടിച്ച് തെറിച്ചുവീണ ടിറ്റി തൽക്ഷണം മരിക്കുകയായിരുന്നു.

തത്‍വീർ മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക എൽഎൽസിയിൽ അസിസ്റ്റന്റ് ടെക്നീഷനായിരുന്നു. തോമസിന്റെയും മേരിയുടെയും മകനാണ്.

ടിറ്റുവിന്റെ സഹോദരി ലിറ്റി തോമസും10 വർഷം മുൻപ് വാഹനാപകടത്തിലാണ് മരിച്ചത്. സഹോദരൻ: ടിബിൻ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/146428/accident-body-kottayam-resident-died-accident-brought-home-today)