---
title: "#punishment |  സൗദി അറേബ്യയില്‍ രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ വധശിക്ഷ നടപ്പിലാക്കി പ്രതിരോധ മന്ത്രാലയം"
english_title: "#Ministry #Defense #executed #two #military #officers #punishment #SaudiArabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/146531/ministry-defense-executed-two-military-officers-punishment-saudiarabia"
published_at: "2023-09-15T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65041f13545a8_saudi.jpg"
keywords: []
---

# #punishment |  സൗദി അറേബ്യയില്‍ രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ വധശിക്ഷ നടപ്പിലാക്കി പ്രതിരോധ മന്ത്രാലയം

> **Lead Summary:** **റിയാദ്**: **[** സൗദി അറേബ്യയില്‍ രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ വധശിക്ഷ നടപ്പിലാക്കിയാതായി അധികൃതർ. രാജ്യദ്രോഹ കുറ്റം ചെയ്ത രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ വധശിക്ഷ തായിഫില്‍ നടപ്പാക്കിയതായി പ്രതിരോധ മന്ത്രാലയം ആണ് അറിയിച്ചത്.

## Article Content

**റിയാദ്**: **[** സൗദി അറേബ്യയില്‍ രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ വധശിക്ഷ നടപ്പിലാക്കിയാതായി അധികൃതർ. രാജ്യദ്രോഹ കുറ്റം ചെയ്ത രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ വധശിക്ഷ തായിഫില്‍ നടപ്പാക്കിയതായി പ്രതിരോധ മന്ത്രാലയം ആണ് അറിയിച്ചത്.

ലഫ് കേണല്‍ മാജിദ് ബിന്‍ മൂസ അവാദ് അല്‍ ബലാവിയെയും ചീഫ് സര്‍ജന്റ് യൂസഫ് ബിന്‍ റെദ ഹസന്‍ അല്‍ അസൂനിയെയുമാണ് വധശിക്ഷക്ക് വിധേയരാക്കിയത്. 2017ലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

രാജ്യദ്രോഹം, ദേശീയ താല്‍പ്പര്യവും, സൈന്യത്തിന്റെ അഭിമാനവും സംരക്ഷിക്കാതിരിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്. തുടര്‍ന്ന് ഇവര്‍ കുറ്റം സമ്മതിച്ചതായും കുറ്റം തെളിഞ്ഞതോടെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നെന്നും എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/146531/ministry-defense-executed-two-military-officers-punishment-saudiarabia)