---
title: "#saudinow | ‘സൗദി നൗ’; സൗദിയിൽ പുതിയ ചാനൽ വരുന്നു"
english_title: "#saudinow #new #channel #coming #Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/146652/saudinow-new-channel-coming-saudi"
published_at: "2023-09-15T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65049266da2bf_SAUDI.jpg"
keywords: []
---

# #saudinow | ‘സൗദി നൗ’; സൗദിയിൽ പുതിയ ചാനൽ വരുന്നു

> **Lead Summary:** **റിയാദ് : **സൗദി അറേബ്യയുടെ 93-ാം ദേശീയ ദിനത്തോടനുബന്ധിച്ച് ‘സൗദി നൗ’ എന്ന പേരിൽ പുതിയ ചാനൽ ആരംഭിക്കുന്നു.

## Article Content

**റിയാദ് : **സൗദി അറേബ്യയുടെ 93-ാം ദേശീയ ദിനത്തോടനുബന്ധിച്ച് ‘സൗദി നൗ’ എന്ന പേരിൽ പുതിയ ചാനൽ ആരംഭിക്കുന്നു.

വാർത്താവിതരണ മന്ത്രിയും റേഡിയോ ആൻഡ് ടെലിവിഷൻ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ സൽമാൻ ബിൻ യൂസഫ് അൽദോസരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇത് റേഡിയോ ആൻഡ് ടെലിവിഷൻ കോർപ്പറേഷെൻറ ചാനൽ പാക്കേജിെൻറ ഭാഗമാണ്. എല്ലാ ഔദ്യോഗിക വിനോദപരിപാടികളും പ്രവർത്തനങ്ങളും പ്രക്ഷേപണം ചെയ്യുന്നതിനുള്ള ഔദ്യോഗിക ചാനലായി മാറുമെന്നും മന്ത്രി പറഞ്ഞു.

പ്രധാന ഇവൻറുകളുടെയും കോൺഫറൻസുകളുടെയും ഭൂപടത്തിൽ രാജ്യത്തിെൻറ പ്രമുഖ സ്ഥാനം പ്രതിഫലിപ്പിക്കുന്ന രീതിയിൽ ചാനൽ ആരംഭിക്കുന്നതിനുള്ള എല്ലാ ഒരുക്കവും പൂർത്തിയാക്കാൻ യോജിപ്പിലും ഐക്യത്തിലും പ്രവർത്തിക്കുന്ന എല്ലാ സർക്കാർ, സ്വകാര്യ ഏജൻസികൾക്കും മന്ത്രി നന്ദി അറിയിച്ചു.

‘സൗദി നൗ’ ചാനൽ ആരംഭിക്കുന്നതിനുള്ള എല്ലാ ഒരുക്കവും റേഡിയോ ആൻഡ് ടെലിവിഷൻ അതോറിറ്റി പൂർത്തിയാക്കിയതായി സൗദി റേഡിയോ ആൻഡ് ടെലിവിഷൻ കോർപ്പറേഷൻ സി.ഇ.ഒ മുഹമ്മദ് ബിൻ ഫഹദ് അൽ ഹാരിതി പറഞ്ഞു. രാജ്യത്ത് നടക്കുന്ന ഇവൻറുകൾ, ആഘോഷങ്ങൾ, സംഭവങ്ങൾ എന്നിവ അതിലൂടെ കാഴ്ചക്കാർക്ക് സമർപ്പിക്കും.

ഇവൻറുകൾ നേരിട്ട് കവർ ചെയ്യാൻ സമയം അനുവദിക്കുകയും സോഷ്യൽ നെറ്റ്‌വർക്കിങ് പ്ലാറ്റ്‌ഫോമുകളുമായി സംയോജിപ്പിച്ച് ഏറ്റവും വലിയ വിഭാഗത്തിലെത്താനും പ്രേക്ഷകരുമായി ആശയവിനിമയം നടത്തുകയും ചെയ്യും.

ചാനലിെൻറ ഉള്ളടക്കം മെച്ചപ്പെടുത്തുന്നതിനും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിനുമായി വിവിധ കക്ഷികളുമായി പങ്കാളിത്തമുണ്ടാക്കുന്നതിനും അതോറിറ്റി ശ്രമിച്ചിട്ടുണ്ടെന്നും സി.ഇ.ഒ. പറഞ്ഞു.

രാജ്യത്തിെൻറ എല്ലാ പ്രദേശങ്ങളിലെയും ഇൻറുകൾ, ആഘോഷങ്ങൾ, എക്‌സിബിഷനുകൾ, കോൺഫറൻസുകൾ എന്നിവയുടെ കവറേജിനുള്ള വർധിച്ചുവരുന്ന ആവശ്യകതയുടെ വെളിച്ചത്തിലാണ് പുതിയ ചാനലിെൻറ സമാരംഭം.

പ്രത്യേകിച്ച് രാജ്യം ആതിഥേയത്വം വഹിക്കുന്ന ഇവൻറുകളുടെയും എക്സിബിഷനുകളുടെയും കോൺഫറൻസുകളുടെയും എണ്ണം വർധിച്ചിച്ചു കൊണ്ടിരിക്കുകയാണ്. 2022 ൽ 5,650 ഇവൻറ് ലൈസൻസുകളാണ് നൽകിയത്. 2021 നെ അപേക്ഷിച്ച് 367 ശതമാനം വർധനവുണ്ടായതായും സി.ഇ.ഒ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/146652/saudinow-new-channel-coming-saudi)