---
title: "#death | കണ്ണൂർ സ്വദേശി റിയാദിൽ പൊള്ളലേറ്റ് മരിച്ചു "
english_title: "#youngman #Kannur #died #due #burns #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/146770/youngman-kannur-died-due-burns-riyadh"
published_at: "2023-09-16T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650561a8bfac6_riyaddeath.jpg"
keywords: []
---

# #death | കണ്ണൂർ സ്വദേശി റിയാദിൽ പൊള്ളലേറ്റ് മരിച്ചു 

> **Lead Summary:** **റിയാദ്​: ** തീപ്പൊള്ളലേറ്റ്​ ഗുരുതര നിലയിൽ റിയാദിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ മലയാളി യുവാവ്​ മരിച്ചു. കണ്ണൂർ ഇരിട്ടി മുഴക്കുന്ന് ജുമാമസ്ജിദിന് സമീപം​ മെഹ്​ഫിലിൽ ഫസൽ പൊയിലൻ ആണ്​ മരിച്ചത്​.

## Article Content

**റിയാദ്​: ** തീപ്പൊള്ളലേറ്റ്​ ഗുരുതര നിലയിൽ റിയാദിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ മലയാളി യുവാവ്​ മരിച്ചു. കണ്ണൂർ ഇരിട്ടി മുഴക്കുന്ന് ജുമാമസ്ജിദിന് സമീപം​ മെഹ്​ഫിലിൽ ഫസൽ പൊയിലൻ ആണ്​ മരിച്ചത്​.

മൂന്ന്​ ദിവസം മുമ്പ്​ താമസസ്ഥലത്തെ അടുക്കളയിൽനിന്ന്​ പാചകവാതക സിലിണ്ടർ ചോർന്ന്​ തീപിടിച്ചാണ്​ അപകടമുണ്ടായത്​. ഗുരുതര പൊള്ളലേറ്റ നിലയിൽ റിയാദിലെ ശുമൈസി കിങ്​ സഊദ്​ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇന്ന്​ (ശനിയാഴ്​ച) പുലർച്ചെ മൂന്നോടെ മരിച്ചു. അഞ്ചുവർഷത്തോളമായി റിയാദ്​ എക്​സിറ്റ്​ ആറിൽ ഹൗസ്​ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അവധി കഴിഞ്ഞ്​ രണ്ടാഴ്​ച മുമ്പാണ്​ നാട്ടിൽനിന്ന്​ തിരിച്ചെത്തിയത്​. പാചകത്തിനിടെ ജോലിയാവശ്യാർഥം പെ​ട്ടെന്ന്​​ വിളി വന്നപ്പോൾ പുറത്തുപോയതാണ്​.

ഗ്യാസ്​ സിലിണ്ടർ തുറന്നത്​ ഓർക്കാതെ പോയ യുവാവ്​ ജോലി കഴിഞ്ഞ്​ തിരിച്ചെത്തി റൂമിനുള്ളിൽ ലൈറ്റിട്ടപ്പോൾ തീയാളി പിടിക്കുകയായിരുന്നു എന്നാണ്​ അറിയുന്നത്​.

പിതാവ്​: കുന്നുമ്മൽ അബ്​ദുല്ല. മാതാവ്​: പൊയിലൻ ആയിഷ (മാലൂർ). ഭാര്യ: ആസ്യ. മക്കൾ: ആലിയ മെഹ്​വിഷ്​, അസ്​ബ മെഹക്​. സഹോദരങ്ങൾ: ഫുളൈൽ, ഫൈസൽ, നൗഫൽ, ഹാഫിള, അനസ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/146770/youngman-kannur-died-due-burns-riyadh)