---
title: "#heat | സൗ​ദി അ​റേ​ബ്യ​യി​ൽ ചൂ​ട് കുറഞ്ഞതായി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം"
english_title: "#MeteorologicalCenter #says #heat #dropped #Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/146961/meteorologicalcenter-says-heat-dropped-saudi-arabia"
published_at: "2023-09-17T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6506953e9cf54_heat.jpg"
keywords: []
---

# #heat | സൗ​ദി അ​റേ​ബ്യ​യി​ൽ ചൂ​ട് കുറഞ്ഞതായി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം

> **Lead Summary:** **റി​യാ​ദ്:** **[**സൗ​ദി അ​റേ​ബ്യ​യി​ൽ ചൂ​ടി​ന് ശ​മ​നം വ​ന്ന​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അറിയിച്ചു . രാ​ജ്യ​ത്തെ പ​ല പ്ര​വി​ശ്യ​ക​ളി​ലും ചൂ​ട് കു​റ​യു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട് പറയുന്നത് . പ​ല ന​ഗ​ര​ങ്ങ​ളി​ലും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ 44 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ താ​ഴെ​യാ​ണ് താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യിരിക്കുന്ന​ത്.വ​രും ദി​വ​സ​ങ്ങ​ളി​ൽ ചൂ​ട് കു​റ​യു​മെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.

## Article Content

**റി​യാ​ദ്:** **[**സൗ​ദി അ​റേ​ബ്യ​യി​ൽ ചൂ​ടി​ന് ശ​മ​നം വ​ന്ന​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അറിയിച്ചു . രാ​ജ്യ​ത്തെ പ​ല പ്ര​വി​ശ്യ​ക​ളി​ലും ചൂ​ട് കു​റ​യു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട് പറയുന്നത് . പ​ല ന​ഗ​ര​ങ്ങ​ളി​ലും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ 44 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ താ​ഴെ​യാ​ണ് താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യിരിക്കുന്ന​ത്.വ​രും ദി​വ​സ​ങ്ങ​ളി​ൽ ചൂ​ട് കു​റ​യു​മെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.

അ​ടു​ത്ത​യാ​ഴ്ച​യോ​ടെ താ​പ​നി​ല കു​റ​ഞ്ഞ് മി​ത​മാ​യ​തും സു​ഖ​ക​ര​വു​മാ​യ കാ​ലാ​വ​സ്ഥ​യി​ലേ​ക്ക് രാ​ജ്യം ക​ട​ക്കു​മെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. മാ​സ​ങ്ങ​ളാ​യി സൗ​ദി​യി​ൽ ശ​ക്ത​മാ​യ ചൂ​ടാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. പ​ല ന​ഗ​ര​ങ്ങ​ളി​ലും 50 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ൽ ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തു​കാ​ര​ണം ഉ​ച്ച​സ​മ​യ​ത്തെ പു​റം​ജോ​ലി​ക​ളി​ൽ​നി​ന്ന് തൊ​ഴി​ലാ​ളി​ക​ളെ തൊ​ഴി​ൽ മ​ന്ത്രാ​ല​യം വി​ല​ക്കി​യി​രു​ന്നു. ചൂ​ട് കു​റ​ഞ്ഞ​തോ​ടെ വി​ല​ക്ക്​ മ​ന്ത്രാ​ല​യം പി​ൻ​വ​ലി​ച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/146961/meteorologicalcenter-says-heat-dropped-saudi-arabia)