---
title: "#arrest  |  സൗ​ദി​യി​ൽ അഴിമതി പ്രവർത്തനം നടത്തിയ സംഭവം; 134 പേർ പിടിയിൽ"
english_title: "#corruption #SaudiArabia  #134people #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/146976/corruption-saudiarabia-134people-arrested"
published_at: "2023-09-17T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6506a00b6b96a_arrest.jpg"
keywords: []
---

# #arrest  |  സൗ​ദി​യി​ൽ അഴിമതി പ്രവർത്തനം നടത്തിയ സംഭവം; 134 പേർ പിടിയിൽ

> **Lead Summary:** **ജി​ദ്ദ:[ **സൗ​ദി​യി​ൽ കൈ​ക്കൂ​ലി, ഔ​ദ്യോ​ഗി​ക പ​ദ​വി​യു​ടെ ദു​രു​പ​യോ​ഗം, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ൽ തു​ട​ങ്ങി​യ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ 134 പേ​രെ അ​ഴി​മ​തി​വി​രു​ദ്ധ അ​തോ​റി​റ്റി (ന​സ​ഹ) അ​റ​സ്​​റ്റ്​ ചെ​യ്തു. ഒ​രു മാ​സ​ത്തി​നി​ട​യി​ലാ​ണ്​ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യവരെ അ​റ​സ്​​റ്റ്​ ചെയ്തിരിക്കുന്നത്.

## Article Content

**ജി​ദ്ദ:[ **സൗ​ദി​യി​ൽ കൈ​ക്കൂ​ലി, ഔ​ദ്യോ​ഗി​ക പ​ദ​വി​യു​ടെ ദു​രു​പ​യോ​ഗം, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ൽ തു​ട​ങ്ങി​യ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ 134 പേ​രെ അ​ഴി​മ​തി​വി​രു​ദ്ധ അ​തോ​റി​റ്റി (ന​സ​ഹ) അ​റ​സ്​​റ്റ്​ ചെ​യ്തു. ഒ​രു മാ​സ​ത്തി​നി​ട​യി​ലാ​ണ്​ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യവരെ അ​റ​സ്​​റ്റ്​ ചെയ്തിരിക്കുന്നത്.

സംഭവത്തിൽ 3400 നി​രീ​ക്ഷ​ണ സ്ക്വാ​ഡു​ക​ളാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്നും അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. സം​ശ​യാ​സ്പ​ദ​മാ​യ 340 പേ​രെ ചോ​ദ്യം ചെ​യ്യുകയും ചെയ്തു . ആ​ഭ്യ​ന്ത​രം, പ്ര​തി​രോ​ധം, നീ​തി​ന്യാ​യം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, മു​നി​സി​പ്പ​ൽ-​ഗ്രാ​മ​കാ​ര്യം-​ഭ​വ​ന​നി​ർ​മാ​ണം എ​ന്നീ         

മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ​യും സ​കാ​ത്, നി​കു​തി, ക​സ്​​റ്റം​സ് അ​തോ​റി​റ്റി​യി​ലെ​യും ജീ​വ​ന​ക്കാ​രാ​ണ്​ പി​ടി​യി​ലായിരിക്കുന്ന​ത്. ക്രി​മി​ന​ൽ ന​ട​പ​ടി ച​ട്ട​പ്ര​കാ​രം അ​റ​സ്​​റ്റ്​ ചെ​യ്​​ത​വ​രി​ൽ ചി​ല​രെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ച​താ​യും അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/146976/corruption-saudiarabia-134people-arrested)