---
title: "#arrest | ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ലഭിച്ച സംഭാവന തുക മോഷ്ടിച്ചു; മൂന്നു പ്രവാസികൾ അറസ്റ്റിൽ "
english_title: "#stole #money #donated #charity #Three #expatriates #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/147095/stole-money-donated-charity-three-expatriates-arrested"
published_at: "2023-09-17T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6507117dbefae_arrest.jpg"
keywords: []
---

# #arrest | ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ലഭിച്ച സംഭാവന തുക മോഷ്ടിച്ചു; മൂന്നു പ്രവാസികൾ അറസ്റ്റിൽ 

> **Lead Summary:** **മസ്കറ്റ്: **ഒമാനിൽ മൂന്നു പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. തെക്കൻ ബാത്തിനാ ഗവര്‍ണറേറ്റിലെ ബർക്കയിൽ നിന്നുമാണ് ഏഷ്യൻ പൗരത്വമുള്ള മൂന്നു പ്രവാസികളെ റോയൽ ഒമാൻ പൊലീസ് പിടികൂടിയത്.

## Article Content

**മസ്കറ്റ്: **ഒമാനിൽ മൂന്നു പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. തെക്കൻ ബാത്തിനാ ഗവര്‍ണറേറ്റിലെ ബർക്കയിൽ നിന്നുമാണ് ഏഷ്യൻ പൗരത്വമുള്ള മൂന്നു പ്രവാസികളെ റോയൽ ഒമാൻ പൊലീസ് പിടികൂടിയത്.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ലഭിച്ച സംഭാവന തുക മോഷ്ടിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള കേസെന്ന് റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

തെക്കൻ അൽ ബത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ് വിഭാഗം ഈ മൂന്നു പ്രവാസികളെ അറസ്റ്റ് ചെയ്യുകയും ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/147095/stole-money-donated-charity-three-expatriates-arrested)