---
title: "#arrest |  കുവൈത്തില്‍ മദ്യം കൈവശം വെച്ച പ്രവാസികള്‍ പിടിയില്‍"
english_title: "#Expatriates #arrested #possessing #alcohol #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/147103/expatriates-arrested-possessing-alcohol-kuwait"
published_at: "2023-09-17T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65071e5649d7c_arrest.jpg"
keywords: []
---

# #arrest |  കുവൈത്തില്‍ മദ്യം കൈവശം വെച്ച പ്രവാസികള്‍ പിടിയില്‍

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തില്‍ മദ്യം കൈവശം വെച്ച പ്രവാസികള്‍ പിടിയില്‍. 23 പ്രവാസികളെയാണ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തില്‍ മദ്യം കൈവശം വെച്ച പ്രവാസികള്‍ പിടിയില്‍. 23 പ്രവാസികളെയാണ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

ഏഷ്യക്കാരാണ് അറസ്റ്റിലായത്. പ്രാദേശികമായി നിര്‍മ്മിച്ച 540 കുപ്പി മദ്യമാണ് ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത്.

ഒമ്പത് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഖൈത്താന്‍, മഹ്ബൂല, ഫഹാഹീല്‍, സാല്‍മിയ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നാണ് പ്രതികള്‍ അറസ്റ്റിലായത്. തുടര്‍ നിയമ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/147103/expatriates-arrested-possessing-alcohol-kuwait)