---
title: "#fire | കുവൈത്തിൽ കാറിന് തീപിടിച്ചു;  ഒഴിവായത് വൻ ദുരന്തം "
english_title: "#car #caught #fire #Kuwait #avoided #great #misery"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/147131/car-caught-fire-kuwait-huge-disaster-avoided-new"
published_at: "2023-09-18T06:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6507a625c3fd1_fire.jpg"
keywords: []
---

# #fire | കുവൈത്തിൽ കാറിന് തീപിടിച്ചു;  ഒഴിവായത് വൻ ദുരന്തം 

> **Lead Summary:** **കുവൈത്ത്**:[കുവൈത്തിൽ കാറിന് തീപിടിച്ചു.മറ്റ് വാഹനങ്ങളിലേക്കും തീ പടര്‍ന്നു. അഗ്നിശമനസേനയുടെ സമയോചിതമായ ഇടപെടലില്‍‌ ദുരന്തമൊഴിവായി .

## Article Content

**കുവൈത്ത്**:[കുവൈത്തിൽ കാറിന് തീപിടിച്ചു.മറ്റ് വാഹനങ്ങളിലേക്കും തീ പടര്‍ന്നു. അഗ്നിശമനസേനയുടെ സമയോചിതമായ ഇടപെടലില്‍‌ ദുരന്തമൊഴിവായി .

.കാറിന് തീപിടിച്ചതോടെ തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റ് വാഹനങ്ങളിലേക്കും തീ പടരുന്നതാണ് സ്ഥലത്തെത്തിയ അഗ്നിശമനസേന സംഘം കണ്ടത്.

വീടിന് മുമ്പില്‍ നിര്‍ത്തിയിട്ട വാഹനത്തിന് തീപിടിച്ചതായി അഗ്നിശമനസേനയുടെ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചു.

.ഉടന്‍ തന്നെ ഫര്‍വാനിയ, സുബാന്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമനസേന സ്ഥലത്തെത്തി. ഒരു കാറിന് തീപിടിച്ചതോടെ തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റ് വാഹനങ്ങളിലേക്കും തീ പടരുന്നതാണ് സ്ഥലത്തെത്തിയ അഗ്നിശമനസേന സംഘം കണ്ടത്. ഉടന്‍ തന്നെ വളരെ വേഗം തീയണക്കുന്നതിനുള്ള നടപടികള്‍ അഗ്നിശമനസേന ആരംഭിച്ചു.

ഇവരുടെ ശ്രമഫലമായി തീ നിയന്ത്രണവിധേയമാക്കുകയും മറ്റ് സ്ഥലങ്ങളിലേക്ക് പടരാതെ തീയണക്കുകയുമായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല..

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/147131/car-caught-fire-kuwait-huge-disaster-avoided-new)