---
title: "#DRUGS | ദു​ബൈ​യി​ൽ വീ​ണ്ടും മ​യ​ക്കു​മ​രു​ന്ന്​ വേ​ട്ട; ര​ണ്ടു​ല​ക്ഷം മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി "
english_title: "#Drug #hunt #again #Dubai #Two #lakh #narcotic #pills #seized"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/147136/drug-hunt-again-dubai-two-lakh-narcotic-pills-seized"
published_at: "2023-09-18T07:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6507ac66c9f41_DRUGS.jpg"
keywords: []
---

# #DRUGS | ദു​ബൈ​യി​ൽ വീ​ണ്ടും മ​യ​ക്കു​മ​രു​ന്ന്​ വേ​ട്ട; ര​ണ്ടു​ല​ക്ഷം മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി 

> **Lead Summary:** **ദു​ബൈ: **ഏ​ഷ്യ​ൻ രാ​ജ്യ​ത്തു​നി​ന്ന്​ എ​യ​ർ കാ​ർ​ഗോ വ​ഴി ദു​ബൈ​യി​ലേ​ക്ക്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു ല​ക്ഷം മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ക​ൾ ദു​ബൈ ക​സ്റ്റം​സ്​ പി​ടി​കൂ​ടി. 62 ല​ക്ഷം ദി​ർ​ഹം വി​ല​വ​രു​ന്ന ഗു​ളി​ക​ക​ളാ​ണ്​ പി​ടി​കൂ​ടി​യ​ത്.

## Article Content

**ദു​ബൈ: **ഏ​ഷ്യ​ൻ രാ​ജ്യ​ത്തു​നി​ന്ന്​ എ​യ​ർ കാ​ർ​ഗോ വ​ഴി ദു​ബൈ​യി​ലേ​ക്ക്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു ല​ക്ഷം മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ക​ൾ ദു​ബൈ ക​സ്റ്റം​സ്​ പി​ടി​കൂ​ടി. 62 ല​ക്ഷം ദി​ർ​ഹം വി​ല​വ​രു​ന്ന ഗു​ളി​ക​ക​ളാ​ണ്​ പി​ടി​കൂ​ടി​യ​ത്.

ര​ണ്ട്​ കാ​ർ​ഗോ​ക​ളി​ലാ​യി മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. സം​ശ​യ​ത്തെ തു​ട​ർ​ന്ന്​ ദു​ബൈ ക​സ്റ്റം​സ്​ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ആ​ദ്യ കാ​ർ​ഗോ​യി​ൽ 20 പാ​ർ​സ​ലു​ക​ളി​ലാ​യി 460 കി​ലോ​യു​ടെ നി​രോ​ധി​ത ഗു​ളി​ക​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

ഇ​തി​ന്​ 10 ല​ക്ഷം ദി​ർ​ഹം വി​ല​വ​രും. പി​ന്നാ​ലെ​യെ​ത്തി​യ ര​ണ്ടാ​മ​ത്തെ കാ​ർ​ഗോ​യി​ൽ 22 പാ​ർ​സ​ലു​ക​ളി​ലാ​യി 520 കി​ലോ 1,75,300 ട്ര​മാ​ഡോ​ൾ ഗു​ളി​ക​ക​ളും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​ന്​ 52,50,000 ദി​ർ​ഹം വി​ല​വ​രു​മെ​ന്ന്​ ക​സ്​​റ്റം​സ്​ വി​ഭാ​ഗം അ​റി​യി​ച്ചു.

പാ​ർ​സ​ൽ ഉ​ട​മ​​ക​ളെ​യും പി​ടി​ച്ചെ​ടു​ത്ത ഗു​ളി​ക​ക​ളും നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ദു​ബൈ പൊ​ലീ​സി​ന്‍റെ മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ വ​കു​പ്പി​ന്​ കൈ​മാ​റി​യി​ട്ടു​ണ്ട്. ഒ​രാ​ഴ്​​ച​ക്കി​ടെ ര​ണ്ടാം ത​വ​ണ​യാ​ണ്​ ദു​ബൈ​യി​ൽ മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ക​ൾ പി​ടി​കൂ​ടു​ന്ന​ത്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ അ​ഞ്ച്​ ഷി​പ്പി​ങ്​ ക​ണ്ടെ​യ്​​ന​റു​ക​ളി​ലാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച 387 കോ​ടി ദി​ർ​ഹം വി​ല​മ​തി​ക്കു​ന്ന ക​പ്​​റ്റ​ഗോ​ൺ ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി​യി​രു​ന്നു. ല​ഹ​രി​ക​ട​ത്തു സം​ഘ​ത്തി​ലെ ആ​റു പേ​ർ അ​റ​സ്റ്റി​ലാ​വു​ക​യും ചെ​യ്തി​രു​ന്നു.

വീ​ട്​ നി​ർ​മാ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വാ​തി​ലു​ക​ളി​ലും പാ​ന​ലു​ക​ളി​ലും ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന്. യു.​എ.​ഇ തീ​ര​ത്തെ​ത്തി​യ ച​ര​ക്കു​ക​പ്പ​ലി​ൽ നി​രോ​ധി​ത വ​സ്തു​ക്ക​ള​ട​ങ്ങി​യ ക​ണ്ടെ​യ്ന​റു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് ദൗ​ത്യം ആ​രം​ഭി​ച്ച​ത്.

യു.​എ.​ഇ​യി​ലെ​ത്തി​ച്ച ശേ​ഷം മ​റ്റൊ​രു രാ​ജ്യ​ത്തേ​ക്ക് ല​ഹ​രി​മ​രു​ന്നു​ക​ൾ ക​ട​ത്താ​നാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ പ​ദ്ധ​തി. തു​റ​മു​ഖ​ത്തെ​ത്തി​യ ഷി​പ്പി​ങ് ക​ണ്ടെ​യ്ന​റു​ക​ൾ വ്യ​വ​സാ​യ മേ​ഖ​ല​യി​ലേ​ക്ക് മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ൾ ഒ​ന്നി​നു പി​റ​കെ ഒ​ന്നാ​യി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/147136/drug-hunt-again-dubai-two-lakh-narcotic-pills-seized)