---
title: "#flu |  ഫ്ലൂ ; ഖത്തറിൽ പ്രതിരോധ കുത്തിവയ്പ് ക്യാമ്പയിന് തുടക്കമായി"
english_title: "#flu #Immunizationcamp #started #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/147260/flu-immunizationcamp-started-qatar"
published_at: "2023-09-18T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65080c6a42721_flu.jpg"
keywords: []
---

# #flu |  ഫ്ലൂ ; ഖത്തറിൽ പ്രതിരോധ കുത്തിവയ്പ് ക്യാമ്പയിന് തുടക്കമായി

> **Lead Summary:** **ദോഹ: [ **രാജ്യത്ത് വാർഷിക പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് ക്യാമ്പയിന് തുടക്കമായി. ഇന്നു മുതൽ 90 ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യ പ്രതിരോധ കുത്തിവയ്പ് ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു . പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി), പ്രാഥമികാരോഗ്യ പരിചരണ കോർപറേഷൻ (പിഎച്ച്‌സിസി) എന്നിവ ചേർന്നാണ് ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത് .

## Article Content

**ദോഹ: [ **രാജ്യത്ത് വാർഷിക പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് ക്യാമ്പയിന് തുടക്കമായി. ഇന്നു മുതൽ 90 ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യ പ്രതിരോധ കുത്തിവയ്പ് ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു . പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി), പ്രാഥമികാരോഗ്യ പരിചരണ കോർപറേഷൻ (പിഎച്ച്‌സിസി) എന്നിവ ചേർന്നാണ് ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത് .

ഒപ്പം രാജ്യത്തെ എല്ലാ ജനങ്ങളും പകർച്ചപ്പനിക്കെതിരെ കുത്തിവയ്പ് എടുക്കണമെന്ന് ഇൻഫെക്‌ഷ്യസ് ഡിസീസസ് വകുപ്പ് മേധാവി ഡോ.അബ്ദുൽ ലത്തീഫ് അൽഖാൽ വ്യക്തമാക്കി. പ്രതിരോധ കുത്തിവയ്പ് എടുത്താൽ ശരീരത്തിന് സംരക്ഷണം ലഭിക്കാൻ രണ്ടാഴ്ച വരെ സമയമെടുക്കുമെന്നതിനാൽ കുത്തിവയ്പ് എടുക്കാൻ അധികം വൈകേണ്ടെന്നും ഡോ.അൽഖാൽ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/147260/flu-immunizationcamp-started-qatar)