---
title: "#withdraws  |  ഉച്ച വിശ്രമ നിയമം പിൻവലിച്ച് സൗദി അറേബ്യ ; ഉത്തരവിറക്കി"
english_title: "#SaudiArabia #withdraws  #lunchbreaklaw #Order #issued"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/147264/saudiarabia-withdraws-lunchbreaklaw-order-issued"
published_at: "2023-09-18T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650813997b9f7_saudi.jpg"
keywords: []
---

# #withdraws  |  ഉച്ച വിശ്രമ നിയമം പിൻവലിച്ച് സൗദി അറേബ്യ ; ഉത്തരവിറക്കി

> **Lead Summary:** **റിയാദ്:** **[**ശക്തമായ ചൂടിനെ തുടർന്ന് സൗദി അറേബ്യയിൽ ഉച്ചസമയത്ത് പുറം ജോലികളിൽ നിന്ന് തൊഴിലാളികളെ വിലക്കിയ നിയമം പിൻവലിക്കുന്നതായി മാനവശേഷി മന്ത്രാലയം അറിയിച്ചു. ചൂട് കുറഞ്ഞ് തുടങ്ങിയ സാഹചര്യത്തിലാണ് നിയമം പിൻവലിക്കാൻ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ മാസം 20 മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും .

## Article Content

**റിയാദ്:** **[**ശക്തമായ ചൂടിനെ തുടർന്ന് സൗദി അറേബ്യയിൽ ഉച്ചസമയത്ത് പുറം ജോലികളിൽ നിന്ന് തൊഴിലാളികളെ വിലക്കിയ നിയമം പിൻവലിക്കുന്നതായി മാനവശേഷി മന്ത്രാലയം അറിയിച്ചു. ചൂട് കുറഞ്ഞ് തുടങ്ങിയ സാഹചര്യത്തിലാണ് നിയമം പിൻവലിക്കാൻ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ മാസം 20 മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും .

ശക്തമായ ചൂടിനെ തുടർന്ന് കഴിഞ്ഞ മൂന്നു മാസമായി രാജ്യത്ത് ഉച്ച സമയത്ത് തൊഴിലാളികളെ പുറം ജോലിയിൽ നിന്ന് വിലക്കിയിരുന്നു. ഉച്ചക്ക് 12 മുതൽ വൈകീട്ട് മൂന്ന് വരെ ഏർപ്പെടുത്തിയിരുന്ന ഇളവാണ്‌ ഇതോടെ അവസാനിപ്പിക്കുന്നത്. ചൂടിന് ശമനം കണ്ടുതുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉച്ചവിശ്രമം അനുവദിക്കുന്നതിന് പകരമായി രാത്രിയിലാണ് കമ്പനികൾ തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/147264/saudiarabia-withdraws-lunchbreaklaw-order-issued)