---
title: "#warning  |   ബാ​ൽ​ക്ക​ണി​ക​ളി​ൽ വ​സ്​​ത്ര​ങ്ങ​ൾ ഉ​ണ​ക്കാ​നി​ട​രു​ത്; മുന്നറിയിപ്പുമായി സൗ​ദി​ മു​നി​സി​പ്പ​ല്‍-​ഗ്രാ​മ​കാ​ര്യ-​ഭ​വ​ന മ​ന്ത്രാ​ല​യം"
english_title: "#not #dry #clothes #balconies # Saudi #Ministry #Municipalities #RuralAffairs #Housing #warning"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/147513/not-dry-clothes-balconies-saudi-ministry-municipalities-ruralaffairs-housing-warning-new"
published_at: "2023-09-19T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65095f7803834_saudi.jpg"
keywords: []
---

# #warning  |   ബാ​ൽ​ക്ക​ണി​ക​ളി​ൽ വ​സ്​​ത്ര​ങ്ങ​ൾ ഉ​ണ​ക്കാ​നി​ട​രു​ത്; മുന്നറിയിപ്പുമായി സൗ​ദി​ മു​നി​സി​പ്പ​ല്‍-​ഗ്രാ​മ​കാ​ര്യ-​ഭ​വ​ന മ​ന്ത്രാ​ല​യം

> **Lead Summary:** **റി​യാ​ദ്: [**റോ​ഡി​ന്​ അ​ഭി​മു​ഖ​മാ​യി വ​രു​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ ബാ​ൽ​ക്ക​ണി​ക​ളി​ല്‍ വ​സ്ത്ര​ങ്ങ​ൾ ഉ​ണ​ക്കാ​നി​ട​രു​തെ​ന്ന് സൗ​ദി മു​നി​സി​പ്പ​ല്‍-​ഗ്രാ​മ​കാ​ര്യ-​ഭ​വ​ന മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് നൽകി. അതുപോലെ കെ​ട്ടി​ട​ത്തി​​ന്റെ ഭി​ത്തി​ക​ളി​ൽ​ ടി.​വി ആ​ന്റി​ന​ക​ളും പ​ര​സ്യ സ്​​റ്റി​ക്ക​റു​ക​ളും ബോ​ർ​ഡു​ക​ളും സ്ഥാ​പി​ച്ചും സൗ​ന്ദ​ര്യം ന​ശി​പ്പി​ക്ക​രു​തെ​ന്നും മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

## Article Content

**റി​യാ​ദ്: [**റോ​ഡി​ന്​ അ​ഭി​മു​ഖ​മാ​യി വ​രു​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ ബാ​ൽ​ക്ക​ണി​ക​ളി​ല്‍ വ​സ്ത്ര​ങ്ങ​ൾ ഉ​ണ​ക്കാ​നി​ട​രു​തെ​ന്ന് സൗ​ദി മു​നി​സി​പ്പ​ല്‍-​ഗ്രാ​മ​കാ​ര്യ-​ഭ​വ​ന മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് നൽകി. അതുപോലെ കെ​ട്ടി​ട​ത്തി​​ന്റെ ഭി​ത്തി​ക​ളി​ൽ​ ടി.​വി ആ​ന്റി​ന​ക​ളും പ​ര​സ്യ സ്​​റ്റി​ക്ക​റു​ക​ളും ബോ​ർ​ഡു​ക​ളും സ്ഥാ​പി​ച്ചും സൗ​ന്ദ​ര്യം ന​ശി​പ്പി​ക്ക​രു​തെ​ന്നും മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ങ്ങ​നെ വൃ​ത്തി​കേ​ടാ​ക്കി​യ​വ​ർ അ​ടു​ത്ത വ​ർ​ഷം ഫെ​ബ്രു​വ​രി 18നു​ള്ളി​ൽ ഇ​തെ​ല്ലാം നീ​ക്കി കെ​ട്ടി​ട​ങ്ങ​ള്‍ സൗ​ന്ദ​ര്യ​വ​ത്ക​രി​ക്ക​ണ​മെ​ന്നും കെ​ട്ടി​ട നി​യ​മ​പാ​ല​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ട​ണ​മെ​ന്നും മ​ന്ത്രാ​ല​യം വ്യക്തമാക്കി. മ​ന്ത്രാ​ല​യ​ത്തി​​ന്റെ ‘ബ​ല​ദീ’ വെ​ബ്‌​സൈ​റ്റ് വ​ഴി​യാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ല്‍ പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ ഈ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ക്കു​മെ​ങ്കി​ലും പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ 19 നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ഒ​ഴി​വാ​യാ​ല്‍ മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളൂ.

ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സു​ഗ​മ​മാ​യി സ​ഞ്ച​രി​ക്കാ​നു​ള്ള വ​ഴി കെ​ട്ടി​ട​ത്തി​ന്​ ഇ​ല്ലാ​തി​രി​ക്കു​ക, റോ​ഡ് സൈ​ഡി​ലു​ള്ള കെ​ട്ടി​ട​ത്തി​െൻറ മു​ൻ​ഭാ​ഗ​ത്ത് ഇ​ല​ക്ട്രി​ക് കേ​ബി​ളു​ക​ള്‍, എ.​സി യൂ​നി​റ്റു​ക​ള്‍, പ​ര​സ്യ​ങ്ങ​ളു​ടെ പോ​സ്​​റ്റ​റു​ക​ള്‍, ചു​മ​രെ​ഴു​ത്തു​ക​ള്‍ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്ക​ല്‍, റോ​ഡി​ന്​ അ​ഭി​മു​ഖ​മാ​യി നി​ൽ​ക്കു​ന്ന ബാ​ൽ​ക്ക​ണി​ക​ളി​ല്‍ ഹാം​ഗ​റു​ക​ള്‍, ആ​ൻ​റി​ന​ക​ള്‍ എ​ന്നി​വ സ്ഥാ​പി​ക്ക​ല്‍, കെ​ട്ടി​ട​ത്തി​െൻറ ബേ​സ്‌​മെൻറി​ല്‍ അ​ന​ധി​കൃ​ത​മാ​യി വാ​ഹ​ന പാ​ർ​ക്കി​ങ് സൗ​ക​ര്യ​മൊ​രു​ക്ക​ല്‍ അ​ട​ക്ക​മു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് ഉ​ട​ന്‍ ഒ​ഴി​വാ​ക്കേ​ണ്ട​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/147513/not-dry-clothes-balconies-saudi-ministry-municipalities-ruralaffairs-housing-warning-new)