---
title: "#oman | ഒമാനിൽ പകർച്ചവ്യാധി രോഗങ്ങളുടെ ചികിത്സ വിദേശികൾക്ക് സൗജന്യമാവും"
english_title: "#treatment #infectious #diseases #free #foreigners #oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/147522/treatment-infectious-diseases-free-foreigners-oman"
published_at: "2023-09-19T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650968cd136da_gcc_7.jpg"
keywords: []
---

# #oman | ഒമാനിൽ പകർച്ചവ്യാധി രോഗങ്ങളുടെ ചികിത്സ വിദേശികൾക്ക് സൗജന്യമാവും

> **Lead Summary:** **മസ്‌ക്കറ്റ്:[**പൊതുജനാരോഗ്യത്തിന് ഭീഷണിയായ പകർച്ചവ്യാധികൾക്ക് സൗജന്യ ചികിത്സ ഏർപ്പെടുത്തി ആരോഗ്യമന്ത്രാലയം ഉത്തരവ് പുറത്തിറക്കി.

## Article Content

**മസ്‌ക്കറ്റ്:[**പൊതുജനാരോഗ്യത്തിന് ഭീഷണിയായ പകർച്ചവ്യാധികൾക്ക് സൗജന്യ ചികിത്സ ഏർപ്പെടുത്തി ആരോഗ്യമന്ത്രാലയം ഉത്തരവ് പുറത്തിറക്കി.

ചികിത്സ സൗജന്യമാക്കുന്ന രോഗങ്ങളുടെ പട്ടികയും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 32 ഓളം പകർച്ചവ്യാധി രോഗങ്ങൾ ആണ് പട്ടികയിൽ ഉള്ളത്. ഇത്തരം രോഗങ്ങളുടെ പട്ടിക ഒമാൻ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

ഈ ഉത്തരവ് പ്രകാരം ഡെങ്കിപ്പനി അടക്കമുള്ള സംക്രമിക രോഗങ്ങൾക്ക് ചികിത്സ ലഭിക്കാൻ വിദേശികൾക്ക് പണം നൽകേണ്ടി വരില്ല. കുറഞ്ഞ ശമ്പളത്തിൽ പണിയെടുക്കുന്നവർക്ക് ഇത്തരത്തിലുള്ള രോഗങ്ങൾ പിടിപെട്ടാൽ പൊതുവേ ചികിത്സ തേടുന്നതിൽ വിമുഖത കാണിക്കാറുണ്ട്.

എന്നാൽ ചികിത്സ സൗജന്യമാക്കിയതോടെ ഇതിൽ വലിയ മാറ്റം വരാൻ സാധ്യതയുണ്ട്. രോഗം മൂർച്ഛിക്കുന്ന അവസാനഘട്ടത്തിൽ ആശുപത്രികളിൽ എത്തുന്നത് രോഗങ്ങൾ വ്യാപിക്കാൻ കാരണമാകുന്നു.

സാമൂഹിക സുരക്ഷാ പട്ടികയിൽ പെട്ട വ്യക്തികൾ, കുടുംബങ്ങൾ,സാമൂഹ്യ സുരക്ഷാ മന്ത്രാലയത്തിന്റെ കീഴിൽ കഴിയുന്ന അനാഥകൾ, അംഗവൈകല്യം രജിസ്റ്റർ ചെയ്ത സ്വദേശികൾ, രണ്ടു വയസ്സിന് താഴെയുള്ള കുട്ടികൾ, സ്വദേശികളായ ഗർഭിണികൾ തുടങ്ങിയവരും ഫീസിളവിന്റെ പരിധിയിൽ വരും.

സ്വദേശികളായ ഹൃദ്രോഹികൾ ക്യാൻസർ രോഗികൾ തടവുകാരുടെ കുടുംബങ്ങൾ സ്കൗട്ട് ഗൈഡ് എന്നിവരും ഇതിൽ ഉൾപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/147522/treatment-infectious-diseases-free-foreigners-oman)