---
title: "പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പ്രവാസിയുടെ പണവും മൊബൈല്‍ ഫോണും കവര്‍ന്നു"
english_title: "A police officer snatched the expatriate's money and mobile phone"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/14753/a-police-officer-snatched-the-expatriates-money-and-mobile-phone"
published_at: "2021-12-06T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ae14fd33582_police.jpg"
keywords: []
---

# പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പ്രവാസിയുടെ പണവും മൊബൈല്‍ ഫോണും കവര്‍ന്നു

> **Lead Summary:** **കുവൈത്ത് സിറ്റി : **പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞെത്തിയ ആള്‍ പ്രവാസിയുടെ പണവും മൊബൈല്‍ ഫോണും കവര്‍ന്നു. കുവൈത്തിലെ ഹവല്ലിയിലാണ് സംഭവം. തട്ടിപ്പിനിരയായ ഇന്ത്യക്കാരന്‍ പൊലീസില്‍ പരാതി നല്‍കി.

## Article Content

**കുവൈത്ത് സിറ്റി : **പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞെത്തിയ ആള്‍ പ്രവാസിയുടെ പണവും മൊബൈല്‍ ഫോണും കവര്‍ന്നു. കുവൈത്തിലെ ഹവല്ലിയിലാണ് സംഭവം. തട്ടിപ്പിനിരയായ ഇന്ത്യക്കാരന്‍ പൊലീസില്‍ പരാതി നല്‍കി.

ഹവല്ലിയില്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന തന്റെ സമീപത്തേക്ക് ഒരാള്‍ വരികയും താന്‍ പൊലീസുകാരനാണെന്ന് സ്വയം പരിചയപ്പെടുത്തുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് ഇയാള്‍ തന്നെ മര്‍ദിക്കുകയും പഴ്‍സും പണവും മൊബൈല്‍ ഫോണും മോഷ്‍ടിക്കുകയും ചെയ്‍തുവെന്നുമാണ് പരാതി.

തുടര്‍ന്ന് വാഹനത്തില്‍ കയറി രക്ഷപ്പെടുകയും ചെയ്‍തു. മോഷ്‍ടാവിന്റെ വാഹനം സംബന്ധിച്ച വിവരങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. പരാതി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‍ത് കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറിയതായി പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/14753/a-police-officer-snatched-the-expatriates-money-and-mobile-phone)