---
title: "#holiday | ഷാര്‍ജയില്‍ നബിദിനം പ്രമാണിച്ച് അവധി പ്രഖ്യാപിച്ചു"
english_title: "#holiday #Holiday #announced #Sharjah # occasion #Prophet'sDay"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/147773/holiday-holiday-announced-sharjah-occasion-prophetsday"
published_at: "2023-09-20T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650ae59aa5b0e_holiday.jpg"
keywords: []
---

# #holiday | ഷാര്‍ജയില്‍ നബിദിനം പ്രമാണിച്ച് അവധി പ്രഖ്യാപിച്ചു

> **Lead Summary:** **ഷാര്‍ജ : **ഷാര്‍ജയില്‍ നബിദിനം പ്രമാണിച്ച് അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് സെപ്തംബര്‍ 28 വ്യാഴാഴ്ച ശമ്പളത്തോട് കൂടിയ അവധി ആയിരിക്കുമെന്ന് ഷാര്‍ജ ഗവണ്‍മെന്റ് അറിയിച്ചു.

## Article Content

**ഷാര്‍ജ : **ഷാര്‍ജയില്‍ നബിദിനം പ്രമാണിച്ച് അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് സെപ്തംബര്‍ 28 വ്യാഴാഴ്ച ശമ്പളത്തോട് കൂടിയ അവധി ആയിരിക്കുമെന്ന് ഷാര്‍ജ ഗവണ്‍മെന്റ് അറിയിച്ചു.

വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഷാര്‍ജയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാല് ദിവസത്തെ അവധിയാണ് ആകെ ലഭിക്കുക.ഒക്ടോബര്‍ രണ്ട്, തിങ്കളാഴ്ചയാകും പ്രവൃത്തി ദിവസം പുനരാരംഭിക്കുക.

യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് സെപ്തംബര്‍ 29, വെള്ളിയാഴ്ചയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം നബിദിനം പ്രമാണിച്ച് ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചിരുന്നു.നബിദിനം പ്രമാണിച്ച് സെപ്തംബര്‍ 28 വ്യാഴാഴ്ച രാജ്യത്ത് പൊതു അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് അവധി ബാധകമായിരിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/147773/holiday-holiday-announced-sharjah-occasion-prophetsday)