സൗദി അറേബ്യ:(gccnews.in)സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ച വടകര മേപ്പയൂർ എടത്തിൽ മുക്കിലെ പനോളി താഴ ലതീഷ് (40) ന്റെ മൃതദേഹം സംസ്കരിച്ചു .
സൗദിയിലെ അബഹയിൽ ആഗസ്ത് 30നുണ്ടായ അപകടത്തിലാണ് അജക്സ് കമ്പനി ഡ്രൈവറായ ലതീഷ് മരണപ്പെട്ടത്. കഴിഞ്ഞ ജനുവരിയിലാണ് ജോലിയ്ക്കായി സൗദിയിലെത്തിയത്.
അച്ഛൻ: പരേതനായ പുരുഷോത്തമൻ. അമ്മ: ജാനു. ഭാര്യ: ഷിജിന. മക്കൾ: ആരിഷ്, അൻവിക. സഹോദരങ്ങൾ: ധനേഷ്, മിനി
#body #native #vadakara #died #accident #saudi #cremated