---
title: "#bahrain | ബ​ഹ്​​റൈ​നിൽ ശ​നി​യാ​ഴ്ച​യോ​ടെ ചൂ​ടി​ന്​ ശ​മ​ന​മാ​കു​മെ​ന്ന് ഗ​വേ​ഷ​ക​ൻ "
english_title: "#Heat #ease #Bahrain #Saturday #says #researcher"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/148117/heat-ease-bahrain-saturday-says-researcher"
published_at: "2023-09-22T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650d0e064bf53_heat.jpg"
keywords: []
---

# #bahrain | ബ​ഹ്​​റൈ​നിൽ ശ​നി​യാ​ഴ്ച​യോ​ടെ ചൂ​ടി​ന്​ ശ​മ​ന​മാ​കു​മെ​ന്ന് ഗ​വേ​ഷ​ക​ൻ 

> **Lead Summary:** **മ​നാ​മ: **ശ​നി​​യാ​ഴ്ച​യോ​ടെ ബ​ഹ്​​റൈ​ൻ ഈ ​സീ​സ​ണി​ലെ ചൂ​ടി​ൽ​നി​ന്ന് മു​ക്ത​മാ​കു​മെ​ന്ന്​ ഗോ​ള ​ഗ​വേ​ഷ​ക​ൻ മു​ഹ​മ്മ​ദ്​ രി​ദ അ​ൽ അ​സ്​​ഫൂ​ർ വ്യ​ക്ത​മാ​ക്കി. ഈ ​വ​ർ​ഷ​ത്തേ​ത്​ ഏ​റ്റ​വും ദീ​ർ​ഘ​മാ​യ ചൂ​ടു​കാ​ല​മാ​യി​രു​ന്നു ബ​ഹ്​​റൈ​നി​ൽ.

## Article Content

**മ​നാ​മ: **ശ​നി​​യാ​ഴ്ച​യോ​ടെ ബ​ഹ്​​റൈ​ൻ ഈ ​സീ​സ​ണി​ലെ ചൂ​ടി​ൽ​നി​ന്ന് മു​ക്ത​മാ​കു​മെ​ന്ന്​ ഗോ​ള ​ഗ​വേ​ഷ​ക​ൻ മു​ഹ​മ്മ​ദ്​ രി​ദ അ​ൽ അ​സ്​​ഫൂ​ർ വ്യ​ക്ത​മാ​ക്കി. ഈ ​വ​ർ​ഷ​ത്തേ​ത്​ ഏ​റ്റ​വും ദീ​ർ​ഘ​മാ​യ ചൂ​ടു​കാ​ല​മാ​യി​രു​ന്നു ബ​ഹ്​​റൈ​നി​ൽ.

ശി​ശി​ര​കാ​ല​ത്തേ​ക്കു​ള്ള പ്ര​വേ​ശ​ന​മാ​യി​രി​ക്കും ശ​നി​യോ​ടെ ആ​രം​ഭി​ക്കു​ക. ചൂ​ട്​ കു​റ​ഞ്ഞാ​ലും ഒ​രു​പ​ക്ഷേ അ​ന്ത​രീ​ക്ഷ ഈ​ർ​പ്പം കൂ​ടാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്.

പ​തി​യെ​യാ​യി​രി​ക്കും ചൂ​ട്​ കു​റ​ഞ്ഞു​വ​രു​ക​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഒ​ക്​​ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ ചൂ​ട്​ കു​റ​ഞ്ഞ അ​വ​സ്​​ഥ​യി​ലേ​ ക്ക്​ പൂ​ർ​ണ​മാ​യും മാ​റു​മെ​ന്നാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്.

പ​ക​ലും രാ​ത്രി​യും തു​ല്യ​മാ​കു​ന്ന അ​വ​സ്​​ഥ ഈ ​മാ​സം 27ന്​ ​സം​ജാ​ത​മാ​കും. രാ​വി​ലെ 5.28ന്​ ​സൂ​ര്യ​ൻ ഉ​ദി​ക്കു​ക​യും വൈ​കീ​ട്ട്​ 5.28ന്​ ​സൂ​ര്യ​ൻ അ​സ്​​ത​മി​ക്കു​ക​യും ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/148117/heat-ease-bahrain-saturday-says-researcher)